'ഫോണ്‍ നമ്പര്‍ കൊടുക്കേണ്ട, അതൊക്കെ റിസ്‌കാണെന്ന് മുകേഷ്; വൈറലായി വീഡിയോ

ഹെലന്‍ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ വീഡിയോ വൈറലാകുന്നു. തിരക്കഥാകൃത്തായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടന്‍ മുകേഷാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ടി.വിയുടെ റിമോട്ട് കാണാതെ മക്കളോട് ചോദിക്കുമ്പോള്‍ ‘മക്കളെ ഇതുവരെ കിട്ടിയിട്ടില്ല, തപ്പിക്കൊണ്ടിരിക്കുവാണെന്നാണ് ഡയറക്ടര്‍ പറഞ്ഞത്,’ എന്നാണ് മറുപടി ലഭിക്കുന്നത്.

എന്നാല്‍ താന്‍ തന്നെ അഭിനേതാക്കളെ കണ്ടെത്തുമെന്ന് മുകേഷ് പറയുന്നു. അന്വേഷണങ്ങള്‍ക്കായി ഫോണ്‍ നമ്പര്‍ നല്‍കാനൊരുങ്ങുകയും, എന്നാല്‍ പെട്ടന്ന് തന്നെ ‘ഫോണ്‍ നമ്പര്‍ കൊടുക്കേണ്ട, അതൊക്കെ റിസ്‌കാ’, ഇ മെയില്‍ ഐ.ഡി കൊടുത്താല്‍ മതിയെന്നും മുകേഷ് പറയുന്നു.

മികച്ച അഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് തന്നെ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
നേരത്തെ, ആല്‍ഫ്രഡിന്റെ തിരക്കഥയിലൊരുങ്ങിയ ഹെലന്‍ മികച്ച വിജയം നേടിയ ചിത്രം സംവിധാനം ചെയ്തത് മാത്തുക്കുട്ടി സേവ്യറാണ്.

ബിഗ് ബാംഗ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനായിരുന്നു ചിത്രം നിര്‍മിച്ചത്. അന്ന ബെന്‍, ലാല്‍, നോബിള്‍ ബാബു തോമസ്, വിനീത് ശ്രീനിവാസന്‍, ബിനു പപ്പു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്