വര്‍ക്കൗട്ട് വീഡിയോയുമായി മോഹന്‍ലാല്‍; മലൈക്കോട്ട വാലിബന്‍ ഒരുങ്ങുന്നു

മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലൂടെ മാസ്റ്റര്‍ ഡയറക്ടര്‍ ലിജോ ജോസ് പെല്ലിശേരിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്. ജനുവരി പതിനെട്ട് മുതല്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാല്‍ പതിനെട്ടിന് തന്നെ ഇതിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും.

രാജസ്ഥാനിലെ ജയ് സാല്‍മീറിലാണ് ഈ ചിത്രം ആരംഭിക്കുന്നത്. ജയ് സാല്‍മീര്‍ കൂടാതെ ഇതിന് കൊച്ചിയിലും ഒരു ഷെഡ്യൂള്‍ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുകയെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

ഏതായാലും ഈ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി വമ്പന്‍ വര്‍ക്ക് ഔട്ടിലാണ് മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതിയ വര്‍ക്ക് ഔട്ട് വീഡിയോ അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്ക് വെച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു വമ്പന്‍ മാസ് പീരീഡ് ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രമെന്ന സൂചനകളാണ് ഇതിന്റെ ടൈറ്റില്‍ പോസ്റ്ററില്‍ നിന്നടക്കം നമ്മുക്ക് ലഭിച്ചത്. ലിജോയുടെ കഥയ്ക്ക് പി എസ് റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ കാത്ത നന്ദി, രാജ്പാല്‍ യാദവ്, സോണാലി, ഹരീഷ് പേരാടി, ഡാനിഷ് തുടങ്ങി ഒട്ടേറെ കലാകാരന്‍മാര്‍ വേഷമിടുന്നുണ്ട്.

മറ്റ് ചില പ്രമുഖ താരങ്ങള്‍ ഇതില്‍ അതിഥി വേഷവും ചെയ്യുന്നുണ്ട് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ്ലാബ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠന്‍, സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫ് എന്നിവരാണ്.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍