എന്തുകൊണ്ട് മമ്മൂട്ടി പടങ്ങള്‍ക്ക് പരാജയം? ഈ ട്രെന്‍ഡ് മോഹന്‍ലാലിനുള്ളത്..; രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ കൂടി റീ റിലീസിന്

പുതിയ സിനിമകളിലും റീ റിലീസുകളിലും ഒരുപോലെ നേട്ടം കൊയ്തതോടെ മോഹന്‍ലാലിന്റെ രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കൂടി വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. മോഹന്‍ലാല്‍-അന്‍വര്‍ റഖഷീദ് കോമ്പോയില്‍ എത്തിയ ‘ഛോട്ടാ മുംബൈ’ ആണ് ആദ്യം തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. ചിത്രത്തിന്റെ 4കെ റീമാസ്‌റ്റേഡ് പതിപ്പ് ജൂണ്‍ 6ന് തിയേറ്ററുകളിലെത്തും.

നേരത്തെ ഈ സിനിമയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍, മെയ് 21ന് സിനിമ എത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ താരത്തിന്റെ ‘തുടരും’ സിനിമ സൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നതിനാല്‍ മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 6ന് ഛോട്ടാ മുംബൈ തിയേറ്ററില്‍ എത്തുന്നതിന് പിന്നാലെ മറ്റൊരു സിനിമയും അടുത്ത മാസം തിയേറ്ററുകളിലെത്തും.

മോഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ്-ശ്രീനിവാസന്‍ കോമ്പോയില്‍ എത്തിയ ഹിറ്റ് ചിത്രം ‘ഉദയനാണ് താരം’ ജൂണ്‍ 20ന് റീ റിലീസ് ചെയ്യും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വര്‍ഷത്തിനുശേഷം 4കെ ദൃശ്യ മികവോടെയാണ് തിയേറ്ററില്‍ എത്തുന്നത്. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വന്‍വിജയം നേടിയ ചിത്രമായിരുന്നു ഉദയനാണ് താരം.

ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിലെ നടന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മ്മിച്ചത്. അതേസമയം, റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയ സിനിമകളാണ് മോഹന്‍ലാലിന്റെത്.

‘സ്ഫടികം’, ‘മണിച്ചിത്രത്താഴ്’, ‘ദേവദൂതന്‍’ എന്നീ സിനിമകള്‍ മികച്ച കളക്ഷന്‍ തിയേറ്ററില്‍ നിന്നും നേടിയിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ പല സിനിമകളും വീണ്ടും തിയേറ്ററുകളില്‍ എത്തിയെങ്കിലും വലിയ കളക്ഷന്‍ നേടാനായിട്ടില്ല. ‘ഒരു വടക്കന്‍ വീരഗാഥ’ മുതല്‍ ‘ആവനാഴി’ വരെയുള്ള താരത്തിന്റെ സിനിമകള്‍ക്ക് തിയേറ്ററുകളില്‍ ആളില്ലായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ