മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ടീസർ സിനിമാപ്രേമികൾ ഏറ്റെടുത്തിരുന്നു. ഓണം റിലീസായി എത്തുന്ന സിനിമയുടെ പുതിയൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ ഇറങ്ങിയിരിക്കുകയാണ്. ഹൃദയപൂർവ്വം ചിത്രീകരണ ദൃശ്യങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ലാഫ്സ് ഓൺ സെറ്റ് എന്നാണ് ദൃശ്യത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ. ഷൂട്ടിങ് സമയത്തെ ചിരിനിറഞ്ഞ നിമിഷങ്ങളാണ് വീഡിയോയിലുളളത്.
മോഹൻലാലിനൊപ്പം മാളവിക മേനോൻ, സംഗീത് പ്രതാപ്, ജനാർദനൻ, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സംവിധായകൻ സത്യൻ അന്തിക്കാട്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരെയും വീഡിയോയിൽ കാണാം. ആശിർവാദ് സിനിമാസിന്റെ യൂടൂബ് ചാനലിലാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. മകനും സംവിധായകനുമായ അഖിൽ സത്യൻ്റെ കഥയിലാണ് സത്യൻ അന്തിക്കാട് സിനിമ അണിയിച്ചൊരുക്കുന്നത്.
ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.