സംവിധായകൻ ബോബി സംവിധാനം ചെയ്യുന്ന ചിരഞ്ജീവി ചിത്രത്തിൽനിന്ന് മോഹൻലാൽ പിന്മാറിയതായി റിപ്പോർട്ട്. പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് താരം ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. ‘മെഗാ 158’ എന്ന ചിത്രത്തിൽ നിന്നാണ് മോഹൻലാൽ പിന്മാറിയിരിക്കുന്നത്.
ചിത്രത്തിൽ മോഹൻലാലിനെ അതിഥി വേഷത്തിൽ അവതരിപ്പിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നു. പ്രതിഫലം വാങ്ങാതെ മോഹൻലാൽ ഈ വേഷം ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. സംവിധായകൻ ബോബിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് അണിയറപ്രവർത്തകർക്ക് ഈ പ്രതീക്ഷ നൽകിയത്. എന്നാൽ, മോഹൻലാൽ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ലാൽ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ചിരഞ്ജീവിയും മോഹൻലാലും മുമ്പ് ഒരിക്കലും ഒരുമിച്ച് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതിനാൽ ഇതൊരു നല്ല കോംബോ ആയിരിക്കുമെന്ന നിലയിലാണ് ഇരുവരെയും ഒന്നിപ്പിക്കാൻ പദ്ധതിയിട്ടിരുന്നത്. നിലവിൽ, ഈ റോളിനായി അണിയറപ്രവർത്തകർ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നും റിപ്പോർട്ടുണ്ട്. പ്രതിഫലം കൂടാതെ പുതിയ നടൻ ആ വേഷം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.