മമ്മൂട്ടിയെ പോലെ ആക്ഷന്‍ ചെയ്യാന്‍ ഞങ്ങള്‍ക്കും ആഗ്രഹം; പൊലീസുകാര്‍ക്ക് അഭിമാനം; ഒറിജിനല്‍ സ്‌ക്വാഡ് അംഗങ്ങള്‍ 'കണ്ണൂര്‍ സ്‌ക്വാഡ്' കാണാന്‍ തിയേറ്ററില്‍

ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് കാണാന്‍ ഒറിജിനല്‍ സ്‌ക്വാഡ് അംഗങ്ങളുമായി എസ്.ശ്രീജിത്ത് ഐപിഎസ് തീയേറ്ററിലെത്തി. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനല്‍ ടീമംഗങ്ങള്‍ സിനിമ ഗംഭീരമാണെന്ന് വ്യക്തമാക്കി. സിനിമ വളരെയധികം റിയലിസ്റ്റിക് ആണെന്നും മമ്മൂട്ടി സിനിമയില്‍ ചെയ്യുന്ന പോലെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരാണ് ഞങ്ങളെന്നും എസ്. ശ്രീജിത്ത് ഐപിഎസ് പറഞ്ഞു.

പൊലീസ് കഥകളുമായി സിനിമക്ക് പലരും ഞങ്ങളെ സമീപിക്കാറുണ്ടെങ്കിലും അതില്‍ അതിഭാവുകത്വം, കോമഡി ഒക്കെ ആയി മാറുന്ന കഥകളാണെന്നും പക്ഷെ കണ്ണൂര്‍ സ്‌ക്വാഡ് പൊലീസുകാര്‍ക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ പൊലീസ് വേഷത്തിലെ അഭിനയത്തെ വാനോളം പ്രശംസിച്ച സ്‌ക്വാഡ് അംഗങ്ങള്‍ ചിത്രത്തിലെ ഓരോ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരേയും പ്രശംസിക്കുകയും ചെയ്തു.

കണ്ണൂര്‍ സ്‌ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫര്‍ റാഹില്‍, നടന്മാരായ ശബരീഷ്,റോണി, ദീപക് പറമ്പൊള്‍, ധ്രുവന്‍, ഷെബിന്‍ തുടങ്ങിയവരും കണ്ണൂര്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ക്കൊപ്പം തീയേറ്ററിലെത്തി.

സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയി കണ്ണൂര്‍ സ്‌ക്വാഡിലെ ജീപ്പും തിയേറ്ററില്‍ ഉണ്ടായിരുന്നു.മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Latest Stories

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ

IND vs ENG: "ബുംറ അതിന് തയ്യാറായിരുന്നില്ല എന്ന് തോന്നി"; നിരീക്ഷണവുമായി ദിനേശ് കാർത്തിക്

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ

കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ; മാർഷൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപി പിടിക്കുമെന്ന് അമിത് ഷാ; തദ്ദേശതിരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേറെ വോട്ട് നേടി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയില്‍ പ്രഖ്യാപനം

IND vs ENG: ലോർഡ്‌സ് ഓണേഴ്‌സ് ബോർഡിൽ തന്റെ പേര് ചേർക്കപ്പെട്ടത് എന്തുകൊണ്ട് ആഘോഷിച്ചില്ല? കാരണം വെളിപ്പെടുത്തി ബുംറ

IND vs ENG: “ഇന്ത്യയോട് സഹതാപമില്ല, ബുംറയോടൊന്ന് ചോദിക്കാമായിരുന്നു”: പന്ത് മാറ്റത്തിലെ ഇന്ത്യയുടെ പരാജയത്തെ വിമശിച്ച് ഇംഗ്ലണ്ട് മുൻ താരം

'എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി, രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി'; അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

IND vs ENG: : 'ആരുടെയോ ഭാര്യ വിളിക്കുന്നു'; പത്രസമ്മേളനത്തിനിടെ ഫോൺ റിംഗ് ചെയ്തപ്പോൾ ബുംറയുടെ രസകരമായ പ്രതികരണം