'മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തി, പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോയത്'; സിബിഐക്ക് നന്ദി പറഞ്ഞ് റിയ ചക്രവർത്തി

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണം ആത്മഹത്യയാണെന്ന് സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് നടി റിയ ചക്രവർത്തി. എല്ലാവശവും സൂക്ഷ്‌മമായി പരിശോധിച്ച ശേഷം കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ച സിബിഐയ്ക്ക് നന്ദി അറിയിക്കുന്നതായി റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിന്ദേ പ്രസ്‌താവനയിൽ അറിയിച്ചു.

മാധ്യമങ്ങൾ വാർത്ത കൈകാര്യം ചെയ്‌ത രീതിയെ അഭിഭാഷകൻ വിമർശിച്ചു. സാമൂഹിക മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ചേർന്ന് വലിയ തോതിൽ വ്യാജപ്രചാരണങ്ങൾ നടത്തി. നിരപരാധികളെ വേട്ടയാടി. പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലുള്ള ദുരിതങ്ങളിലൂടെയാണ് റിയയും കുടുംബവും കടന്നുപോയതെന്നും പ്രസ്‌താവനയിൽ പറയുന്നു.

നടൻ സുശാന്ത് സിങിന്റെ മരണത്തിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് മുംബൈ കോടതിയിലാണ് സിബിഐ സമർപ്പിച്ചത്. നടന്റെ മരണം ആത്മഹത്യ തന്നെയെന്നാണ് സിബിഐ റിപ്പോർട്ട്. സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും റിപ്പോർട്ടിലുണ്ട്.

സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് കേസ് കൈമാറുകയായിരുന്നു. ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സിബിഐക്ക് കൈമാറിയത്. കാമുകിയും നടിയുമായ റിയാ ചക്രവർത്തി പണംതട്ടിയെന്നുമുള്ള പരാതിയുമായി സുശാന്തിന്റെ പിതാവ് രംഗത്തെത്തിയതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്.

2020 ജൂൺ 14ന് ആണ് മുപ്പത്തി നാലുകാരനായ സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാർനാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകൾ.

Latest Stories

പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചത് തങ്ങളുടെ ആയുധങ്ങള്‍; വെളിപ്പെടുത്തലുമായി ബെഞ്ചമിന്‍ നെതന്യാഹു

ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

അവൻ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ 18000 റൺസ് നേടുകയും ചെയ്യും: മോണ്ടി പനേസർ

തെളിവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്നുള്ള ബിജെപിയുടെ വോട്ട് അട്ടിമറി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി; പിന്നാലെ വിവരങ്ങള്‍ ഒപ്പിട്ട സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം