ടീസറിൽ മാസ് ലുക്ക്, നായകനേക്കാള്‍ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടത് മമ്മൂട്ടിയെ; ഏജന്റിൽ തിളങ്ങി മമ്മൂട്ടി

തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റിന്റെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ മമ്മൂട്ടിയെ പ്രശംസിച്ച് തെലുങ്ക് പ്രേക്ഷകര്‍. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈനിക ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

ടീസറില്‍ അഖില്‍ അക്കിനേനിയാകാള്‍ സ്‌കോര്‍ ചെയ്തത് മമ്മൂട്ടി ആണെന്നാണ് തെലുങ്ക് പ്രേക്ഷകരുടെ വാദം. ഇത് സംബന്ധിച്ച് നിരവധി ട്വീറ്റുകളാണ് വരുന്നത്. അതേസമയം അഖില്‍ അക്കിനേനിയെ തമാശ രൂപേണ ട്രോളിയും നിരവധി പേര്‍ രം​ഗത്തെത്തുന്നുണ്ട്. സ്‌ക്രീന്‍ പ്രെസെന്‍സ് കുടുതല്‍ ഉണ്ടായിരുന്നത് മമ്മൂട്ടിക്കായിരുന്നു എന്നും, ടീസറിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് ഏറെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നവരും ഏറെയാണ്.

അതേസമയം, ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. 65 ലക്ഷത്തിലധികം പേര്‍ ഇതുവരെ ടീസര്‍ കണ്ടുകഴിഞ്ഞു. പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സുരേന്ദര്‍ റെഡ്ഢിയാണ് സംവിധാനം ചെയ്യുന്നത്.

ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍.  2019ല്‍ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി