'വിശ്വസിക്കാന്‍ കഴിയുന്നില്ല, അന്ന് എന്റെ മൊബൈലിന് എന്താ സംഭവിച്ചതെന്ന്?'; ഷൂട്ടിനിടയില്‍ പ്രേതശല്യം ഉണ്ടായെന്ന് മഞ്ജു വാര്യര്‍

ടെക്‌നോ- ഹൊറര്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന “ചതുര്‍മുഖം” ചിത്രത്തിന്റെ സെറ്റില്‍ പല അനിഷ്ടസംഭവങ്ങളും നടന്നെന്ന് നടി മഞ്ജു വാര്യര്‍. ലൊക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല കാര്യങ്ങളും നടന്നു എന്നാണ് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ മഞ്ജു വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യം അത്ര കാര്യമാക്കിയിരുന്നില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറര്‍ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുന്നതെന്ന്.

അതോടെ ലൊക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ദ്ധിച്ചു തുടങ്ങി. ഒരിക്കല്‍ തന്റെ മൊബൈലും നിലച്ചു. മറ്റുള്ളവരുടെ ഫോണുകള്‍ക്കും ഇതുപോലെ തന്നെ സംഭവിച്ചിരുന്നു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതോടെ ഉറപ്പിച്ചു. ഹൊറര്‍ സിനിമയായതു കൊണ്ടാണെന്ന്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്.

ഒരു പെയിന്റിംഗിന്റെ ഷോട്ട് എടുക്കുന്ന സീന്‍ ഉണ്ടായിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് ആ പെയിന്റിംഗ് നിലത്തേയ്ക്ക് പതിച്ചു. ഇപ്പോള്‍ ഇവിടെയും ചില അനിഷ്ടങ്ങള്‍ നടന്നു എന്ന് മഞ്ജു പറഞ്ഞു. സണ്ണി വെയ്‌നും അലന്‍സിയറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇവരെ കൂടാതെ ചിത്രത്തിലെ നാലാമത്തെ മുഖത്തെ കൂടി നഅണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയിരുന്നു.

രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്