എഡിറ്റിംഗ് സ്യൂട്ടില്‍ നിന്നും പ്രൊഡ്യൂസറുടെ പുഞ്ചിരി; 'ലളിതം സുന്ദരം', ചിത്രവുമായി മഞ്ജു വാര്യര്‍

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “ലളിതം സുന്ദര”ത്തിന്റെ എഡിറ്റിംഗ് പുരോഗമിക്കുന്നു. മഞ്ജു വാര്യരും ബിജു മേനോനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ലളിതം സുന്ദരത്തിന്റെ എഡിറ്റിംഗ് വേളയില്‍ നിന്നുള്ള ചിത്രമാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്.

“”എഡിറ്ററുടെ സ്യൂട്ടില്‍ നിന്നുള്ള പുഞ്ചിരി! ഷൂട്ടിംഗ് പുനരാംരഭിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്”” എന്നാണ് ചിത്രം പങ്കുവെച്ച് മഞ്ജു കുറിച്ചത്. സിനിമയുടെ തിരക്കഥാകൃത്ത് പ്രമോദ് മോഹന്‍ ആണ് ചിത്രം പകര്‍ത്തിയതെന്നും മഞ്ജു പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. മഞ്ജു നിര്‍മ്മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണിത്.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി സുകുമാരാണ് ഛായാഗ്രഹണം. സംഗീതം ബിജിബാല്‍.

ഇന്നലെകള്‍ ഇല്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലളിതം സുന്ദരത്തിലൂടെ മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നത്.

Latest Stories

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു