കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്.. ബോട്ട് ഉടമ ഒളിവില്‍ പോയി എന്നത് തികച്ചും പരിഹാസ്യം; അനുശോചിച്ച് മംമ്തയും താരങ്ങളും

താനൂരില്‍ നടന്നതു കൂട്ടക്കൊലയാണെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. താനൂര്‍ ബോട്ടപകടത്തില്‍ അനുശോചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ താരങ്ങള്‍. വിനോദസഞ്ചാരം സമൂഹമെന്ന നിലയ്ക്ക് സുപ്രധാനമാണെങ്കിലും അതില്‍ പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നിടത്തു മാത്രമേ നാം ഒരു ശാസ്ത്രീയ സമൂഹമാകൂ എന്നാണ് ശ്രീകുമാര്‍ പറയുന്നത്.

”ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു. പ്രാഥമികമായി തന്നെ കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്. പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതി വച്ചാലും അതില്‍ കൂടുതല്‍ കയറാന്‍ നാം എല്ലായിടത്തും ശ്രമിക്കും, ലിഫ്റ്റിലായാലും ബസിലായാലും. കുമരകം ബോട്ട് ദുരന്തത്തിലടക്കം നമ്മളീ എണ്ണക്കൂടുതല്‍ കണ്ടതാണ്.”

”പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാഞ്ജലി. ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുത്. സഞ്ചാര വിനോദം സമൂഹമെന്ന നിലയ്ക്ക് സുപ്രധാനമാണ്. അതില്‍ പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നിടത്ത് മാത്രമേ നാം ഒരു ശാസ്ത്രീയ സമൂഹമാകൂ. ‘ഇത്രപേരില്‍ കൂടരുത് എന്നുള്ള ഒരിടത്തും അതില്‍ കൂടരുത്’… നിയമവും നിര്‍വഹണവും പാലനവും കര്‍ശനമാകണം” എന്നാണ് ശ്രീകുമാര്‍ പറയുന്നത്.

മറ്റുള്ളവരോടുള്ള ഉത്തരവാദിത്തമില്ലായ്മയും സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയുടെയും ആകെത്തുകയാണ് താനൂര്‍ തൂവല്‍തീരം ബോട്ട് ദുരന്തം എന്നാണ് നടി മംമ്ത മോഹന്‍ദാസ് പറയുന്നത്.

മംമ്തയുടെ കുറിപ്പ്:

അജ്ഞതയ്ക്കൊപ്പം അശ്രദ്ധയും നിഷ്‌കളങ്കതയും സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തന്നോടും മറ്റുള്ളവരോടും ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേര്‍ന്ന് വരുത്തിവച്ച ദുരന്തമാണ് താനൂര്‍ തൂവല്‍തീരം ദുരന്തം. എന്റെ ഹൃദയം ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട സാധുക്കളോടൊപ്പമാണ്. അവരുടെ കുടുംബത്തിന് ഹൃദയത്തില്‍നിന്നുള്ള അനുശോചനം അറിയിക്കുന്നു.

ഒരു കുടുംബത്തിലെ അംഗങ്ങളുടെ ജീവന്‍ ഒന്നായി ഈ ദുരന്തത്തില്‍ പൊലിഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടമുണ്ട്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചര്‍ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റി ഈ ദുരന്തത്തിന് കാരണമായ ബോട്ട് ഉടമ ഒളിവില്‍ പോയി എന്നത് തികച്ചും പരിഹാസ്യമാണ്.

ഇന്നലെ രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അക്ഷീണം പ്രയത്‌നിച്ച എല്ലാവര്‍ക്കും എന്റെ ആദരം. നമ്മുടെ നാട്ടില്‍ ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ‘പോയവര്‍ക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ? എന്ന ചിന്തയില്‍ കടിച്ചു തൂങ്ങാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്