'ഈ ചിത്രം ഇപ്പോള്‍ പുറത്തു വിടേണ്ടിയിരുന്നില്ല, മമ്മുക്കയ്ക്ക് കൈയടിച്ചേ മതിയാകു'; മാമാങ്കത്തിലെ സ്ത്രീവേഷത്തെ കുറിച്ച് കുറിപ്പ്

വനിതയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രം പുറത്തു വന്നതോടെ അമ്പരന്നിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. ഇതിന് പിന്നാലെ സിനിമാമോഹികളുടെ ഫെയ്‌സ്ബുക്ക് പേജിലെ ഒരു കുറിപ്പും ചര്‍ച്ചയാവുകയാണ്. അല്‍പം പരിഭവമാണ് ഇതില്‍ പങ്കുവെയ്ക്കുന്നത്.ചില കാര്യങ്ങള്‍ പറയാതെ സൂക്ഷിക്കാമായിരുന്നില്ലേ എന്നും കുറിപ്പില്‍ ചോദിക്കുന്നു.

കുറിപ്പ്:

മമ്മുക്കയുടെ സ്ത്രീരൂപത്തിലുള്ള ഒരു ചിത്രം മാമാങ്കം സിനിമയുടെ അണിയറക്കാര്‍ പുറത്തു വിടുകയുണ്ടായി. അത് ചെയ്യേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.. ചിലതൊക്കെ മുന്‍വിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്‌ക്രീനില്‍ കാണുമ്പോഴാകും ഭംഗി. അതാകും മികച്ച ആസ്വാദനം. എങ്കില്‍ അവര്‍ പ്രതീക്ഷിച്ച ഹൈപ്പ് കിട്ടിയിട്ടുണ്ട് ഈ ചിത്രത്തിലൂടെ. പക്ഷേ അത് ഞാനടങ്ങുന്ന പ്രേക്ഷകരുടെ ആസ്വാദനത്തെ എത്രമേല്‍ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം. കുറച്ചു കൂടി പക്വത ആകാമായിരുന്നു. ഇതിനൊക്കെ ശങ്കര്‍ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികള്‍..

അയാളുടെ സിനിമയിലെ സര്‍പ്രൈസുകള്‍ക്ക് അയാള്‍ സ്വീകരിക്കുന്ന രഹസ്യസ്വഭാവം ഇന്ത്യയിലെ മുഴുവന്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരു പാഠ പുസ്തകമാണ്. അന്ന്യനിലെ വില്ലനെയും ശിവാജിയിലെ മൊട്ടബോസ്സിനെയും ഐ യിലെ സുരേഷേട്ടനെയും പ്രേക്ഷകര്‍ പ്രതീക്ഷിക്കാതെ കണ്ട് ഞെട്ടിയ സീനുകളാണ്. മറയ്ച്ചു വെയ്ക്കേണ്ടവ മറയ്ച്ചു തന്നെ വെയ്ക്കണം. എങ്കിലും ഈ പ്രായത്തിലും അഭിനയത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന മമ്മുക്കക്ക് കൈയടിച്ചേ മതിയാകു.

https://www.facebook.com/permalink.php?story_fbid=2577276519168701&id=100006591340949

Latest Stories

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു