'ദ ഡെവിള്‍', ഏജന്റ് ലുക്ക് ഇത്..; ഭീഷ്മ പര്‍വത്തിന് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക്

സിബിഐ 5 പൂര്‍ത്തിയാക്കി തെലുങ്ക് ചിത്രം ഏജന്റിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്ത് മമ്മൂട്ടി. പട്ടാള ഉദ്യോഗസ്ഥനായി ചിത്രത്തില്‍ വേഷമിടുന്ന മമ്മൂട്ടിയുടെ ലുക്ക് പോസ്റ്റര്‍ പങ്കുവച്ചാണ് ഏജന്റില്‍ താരം ജോയിന്‍ ചെയ്ത വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.

നേരത്തെ ഹംഗറിയിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. ‘ദ ഡെവിള്‍ റൂത്ത്‌ലെസ് സേവ്യര്‍’ എന്ന ടാഗ് ലൈനോടെയാണ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏജന്റില്‍ അഖില്‍ അക്കിനേനിയാണ് നായകന്‍.

2019ല്‍ പുറത്തിറങ്ങിയ യാത്ര സിനിമയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്ന ചിത്രമാണ് ഏജന്റ്. വൈഎസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം ആവിഷ്‌കരിച്ച ചിത്രത്തില്‍ വൈഎസ്ആര്‍ ആയാണ് മമ്മൂട്ടി എത്തിയത് മമ്മൂട്ടി.

റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി ചിത്രത്തിനായി വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്.

ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. എഡിറ്റിംഗ് നവീന്‍ നൂലി. അതേസമയം, ഭീഷ്മ പര്‍വമാണ് മമ്മൂട്ടിയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍