വൈഎസ്ആര്‍ ആയി മമ്മൂട്ടി വീണ്ടും, മകനായി ജീവ; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 'യാത്ര 2', ടീസര്‍

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗമായ ‘യാത്ര 2’വിന്റെ ടീസര്‍ പുറത്തിറങ്ങി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയില്‍ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്.

നടന്‍ ജീവയാണ് ജഗന്‍ റെഡ്ഡിയെ അവതരിപ്പിക്കുന്നത്. മഹി വി. രാഘവിന്റെ സംവിധാനത്തില്‍ എത്തിയ യാത്ര 2019ല്‍ ആയിരുന്നു റിലീസ് ചെയ്തത്. യാത്ര 2 ഈ വര്‍ഷം ഫെബ്രുവരി 8ന് ആണ് തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം മധി.

കേതകി നാരായണ്‍, സുസന്നെ ബെര്‍നെറ്റ്, മഹേഷ് മഞ്ജരേക്കര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ സോണിയാ ഗാന്ധി ആയാണ് സുസന്നെ ബെര്‍നെറ്റ് എത്തുന്നത്. സോണിയാ ഗാന്ധിയായുള്ള സുസന്നെയുടെ രൂപസാദൃശ്യം നേരത്തെ വൈറലായിരുന്നു.

വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയായിരുന്നു യാത്രയുടെ പ്രമേയം. ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ സംവിധായകന്‍ യാത്രയുടെ രണ്ടാം ഭാഗവുമായെത്തുമ്പോള്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് എത്തുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യാത്ര 2 വരുന്നത് എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ