'കല്യാണം കഴിഞ്ഞപ്പോ ആ ഫ്‌ളോ അങ്ങ് പോയി' ;മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രത്തിന് സംഭവിച്ചതെന്ത്, ബേസില്‍ ജോസഫിന്റെ മറുപടി

തന്റെ വിവാഹ ദിവസം തന്നെ ബേസില്‍ ജോസഫ് ഒരു മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചിരുന്നു.  ഉണ്ണി ആറിന്റെ രചനയില്‍ ബേസില്‍ ജോസെഫ് സംവിധാനം ചെയ്യാന്‍ ഇരുന്ന ആ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ടോവിനോ തോമസും ഉണ്ട് എന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരും എ വി എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപും നിര്‍മ്മിക്കാനിരുന്ന ആ ചിത്രം ആ വര്‍ഷം തന്നെ ആരംഭിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ പിന്നീട് ആ പ്രോജക്ടിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇപ്പോഴിതാ ആ ചിത്രത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് ബേസില്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്. “”കല്യാണം കഴിഞ്ഞപ്പോ ആ ഫ്‌ലോ അങ്ങ് പോയി ബ്രോ. ഇനിയിപ്പോ മിന്നല്‍ മുരളി എന്ന സിനിമ ആണ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. അത് ഡിസംബറില്‍ ഷൂട്ട് തുടങ്ങും””.

ടോവിനോ തോമസിനെ നായകനാക്കി ആണ് മിന്നല്‍ മുരളി എന്ന ചിത്രം ബേസില്‍ ഒരുക്കുന്നത്. വിനീത് ശ്രീനിവാസന്‍ നായകനായ കുഞ്ഞി രാമായണം, ടോവിനോ തോമസ് നായകനായ ഗോദ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍ ജോസെഫ് അഭിനേതാവ് കൂടിയാണ്. മിന്നല്‍ മുരളി എന്ന ബേസില്‍ ജോസെഫ്- ടോവിനോ തോമസ് ചിത്രം നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ്.

Latest Stories

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും