അന്ന് ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല, എന്നാല്‍ ഇന്ന് ഹിറ്റായി ആ ഗാനം; 'മഹേഷിന്റെ പ്രതികാര'ത്തില്‍ നിന്നും ഒഴിവാക്കിയ ഗാനം

മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് “മഹേഷിന്റെ പ്രതികാരം”. ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയ ഒരു ഗാനമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. “ഏതേതോ” എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ “ഉമാ മഹേശ്വര ഉഗ്ര രൂപസ്യ”യില്‍ ഈ ഗാനം മറ്റൊരു രൂപത്തില്‍ അവതരിപ്പിച്ചിരുന്നു.

ഇതോടെയാണ് ഇരുസിനിമകളുടെയും സംഗീതസംവിധായകനായ ബിജിബാല്‍ ആദ്യ ഗാനം പുറത്തിറക്കാനായി തീരുമാനിച്ചത്. മഹേഷിന്റെ പ്രതികാരത്തിലെ “മൗനങ്ങള്‍” എന്ന ഗാനത്തിന് പകരം ആദ്യം ചെയ്ത് പാട്ടുകളിലൊന്നാണ് ഇത്. തെലുങ്കില്‍ “ആനന്ദം” എന്ന ഗാനമാണ് ഈ ഈണത്തില്‍ ഒരുക്കിയത്.

“”മഹേഷിന്റെ പ്രതികാരത്തിനായി ബിജിയേട്ടന്‍ ഒരുക്കിയ പാട്ട്. സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. കുറച്ചു വൈകിയിട്ടാണെങ്കിലും ഒരുപട് സന്തോഷത്തോടെ റിലീസ് ചെയ്യുന്നു”” എന്നാണ് ഗാനം പുറത്തു വിട്ടുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

2016-ല്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം ഫഹദ് ഫാസിലിന്റെ മികച്ച സിനിമകളിലൊന്നാണ്. അപര്‍ണ ബാലമുരളി, സൗബിന്‍ ഷാഹില്‍, അലന്‍സിയര്‍, സുജിത് ശങ്കര്‍, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ശ്യാം പുഷ്‌ക്കരന്‍ തിരക്കഥ ഒരുക്കി ആഷിഖ് അബുവാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..