ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ആവര്‍ത്തിക്കുന്നു; വിജയ് സിനിമയുടെ അപ്‌ഡേറ്റുമായി ലോകേഷ്

വെറും മൂന്ന് സിനിമകള്‍ കൊണ്ട് തമിഴിലെ മുന്‍ നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ‘മാനഗരം’, ‘കൈദി’, ‘വിക്രം’ തുടങ്ങി ഇതുവരെ ചെയ്ത സിനിമകള്‍ എല്ലാം ഹിറ്റാണ്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള ‘മാസ്റ്റര്‍’ സംവിധായകന്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ സിനിമയാണ്.

വിജയ്‌യുടെ 64-ാമത്തെ സിനിമ ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തുമെന്ന് അറിഞ്ഞതോടെ അതുവരെ എത്തിയ അണ്ണന്‍ തമ്പി/തങ്കച്ചി/കുടുംബം/നാട്ടു പാസം ഒക്കെ വിട്ട് പുതിയൊരു ദളപതിയെ കാണാം എന്നായിരുന്നു ആരാധകരും സിനിമാസ്വാദകരും ഒരുപോലെ കരുതിയിരുന്നത്. എന്നാല്‍ മാസ്റ്ററും ഒരു ക്ലീഷേ സിനിമയായി മാറി. ഇതോടെ ലോകേഷ് കനകരാജും ഒരുപാട് പഴി കേട്ടു. എന്നാല്‍ ലോകേഷ് ‘വിക്ര’മില്‍ എത്തിയപ്പോള്‍ മാസ്റ്ററില്‍ ഉണ്ടായ പിഴവ് നികത്തി. ഇതോടെ സംവിധായകന്‍ വീണ്ടും ഫോമിലായി.

എന്നാല്‍ വിക്രത്തിന് പിന്നാലെ വീണ്ടുമൊരു വിജയ് സിനിമയുമായി പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് ലോകേഷ് കനകരാജ്. വിജയ്‌യുടെ 67-ാമത്തെ സിനിമയാണ് ലോകേഷിന്റെ സംവിധാനത്തില്‍ ഒരുങ്ങാന്‍ പോകുന്നത്. ദളപതി 67നെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് ആണ് ലോകേഷ് ഇപ്പോള്‍ തന്നിരിക്കുന്നത്. ഈ ജനുവരിയില്‍ തന്നെ ദളപതി 67 ഔദ്യോഗികമായി ലോഞ്ച് ചെയ്യാന്‍ പോവുകയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. 2023 പൊങ്കലിന്റെ അവസരത്തില്‍ ഒരു വലിയ അപ്‌ഡേറ്റ് തന്നെ പുറത്തുവിടും എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. വിജയ് ചിത്രമായ ‘വാരിസ്’ കണ്ട് ഇറങ്ങിയപ്പോഴാണ് ലോകേഷ് മാധ്യമങ്ങളോട് സംസാരിച്ചത്.

ദളപതി 67ന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. വിക്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമ ആയതിനാല്‍ തന്നെ സിനിമാസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന പ്രോജക്ട് ആണ് ദളപതി 67. ഒരു ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ആയാണ് സിനിമ ഒരുങ്ങുന്നത്. മാനഗരം, കൈതി, വിക്രം എന്നീ സിനിമകള്‍ പോലെ തന്നെ ‘ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ’ ഭാഗമാണ് ഈ സിനിമ എന്ന് സംവിധായകന്‍ സൂചന നല്‍കിയിരുന്നു. വിജയ് ഗ്യാങ്‌സ്റ്റര്‍ ആയി എത്തുന്ന സിനിമയില്‍ തൃഷ നായികയാകുമെന്നും ബോളിവുഡ് താരം സഞ്ജയ് ദത്തും സിനിമയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മികച്ച വണ്‍ ലൈനിന് അസാധ്യമായി തിരക്കഥ ഒരുക്കുന്നതാണ് ലോകേഷ് എന്ന തിരക്കഥാകൃത്തിന്റെ മികവ്. കൈദി എന്താണ്? മാനഗരം എന്താണ്? വിക്രം എന്താണ്? എന്നൊക്കെ ചോദിച്ചാല്‍ ഒറ്റ വരിയില്‍ അത് പറഞ്ഞ് തീര്‍ക്കാനാകും. കൊമേഷ്യല്‍ സിനിമകളുടെ ആരാധകര്‍ക്ക് വേണ്ടി മാസ് എലമെന്റുകള്‍ സിനിമക്കുള്ളില്‍ ചേര്‍ത്താണ് ലോകേഷിന്റെ തിരക്കഥ. അതായത്, ഒരു ട്വിസ്റ്റും ഒഴുക്കും വച്ചൊരു മേക്കിങ്. രാത്രിയും വാഹനങ്ങളും റേസിങ്ങും ഹെഡ്‌ലൈറ്റും ലോകേഷിന്റെ ഫ്രെയ്മുകളില്‍ വലുതാണ്. പകല്‍ വെട്ടത്തില്‍ കാണിക്കുന്ന മറ്റ് സിനിമകളിലെ ഫൈറ്റ് സീനുകള്‍ അല്ല, രാത്രിയിലാണ് ലോകേഷ് സിനിമകളിലെ ഫൈറ്റ് സീനുകള്‍. സിനിമയുടെ കഥയ്ക്ക് അപ്പുറത്തെ ലോകേഷ് ബ്രില്യന്‍സ് ആണ് അദ്ദേഹത്തിന്റെ മൂന്ന് സിനിമകളെയും വ്യത്യസ്തമാക്കുന്നത്. മാസ്റ്ററില്‍ ഇത് പാളിപ്പോയെങ്കിലും ഇനി വരാനിരിക്കുന്ന വിജയ് ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആകും എന്ന് തന്നെയാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ.

Latest Stories

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും

IND VS ENG: മോനെ ഗില്ലേ, വെറുതെ അവന്മാരുടെ നെഞ്ചത്തോട്ട് കേറണ്ട കാര്യമുണ്ടായിരുന്നോ? ഇപ്പോൾ കളി തോറ്റപ്പോൾ സമാധാനമായില്ലേ: മുഹമ്മദ് കൈഫ്

IND VS ENG: മോനെ ബുംറെ, എന്നോട് ദേഷ്യം ഒന്നും തോന്നരുത്, ആ ഒരു കാര്യത്തിൽ നീ ആ താരത്തെ കണ്ട് പഠിക്കണം, അതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം

IND VS ENG: ആ ഒരു മണ്ടത്തരം ജഡേജ കാണിച്ചു, ഇല്ലായിരുന്നെങ്കിൽ നമ്മൾ വിജയിച്ചേനെ: അനിൽ കുംബ്ലെ