ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

രജനികാന്തിനെ നായകനാക്കി ‘കൂലി’ എന്ന സിനിമ ഒരുക്കും മുമ്പ് ശബരിമല സന്ദര്‍ശിച്ച് ലോകേഷ് കനകരാജ്. ലോകേഷിനൊപ്പം ‘ലിയോ’യുടെ സഹഎഴുത്തുകാരനും നിര്‍മ്മാതാവുമായ രത്നകുമാറും ഉണ്ടായിരുന്നു. ലോകേഷിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രം രത്‌നകുമാറാണ് എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്.

‘വിത്ത് ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡ്’ എന്ന ക്യാപ്ഷനോടെയാണ് രത്‌നകുമാര്‍ ലോകേഷിനും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം, ജൂണില്‍ ചെന്നൈയില്‍ വച്ച് കൂലിയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം. രജനികാന്തിന്റെ 171-ാമത്തെ ചിത്രം കൂടിയാണ് കൂലി.

സണ്‍പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു കള്ളക്കടത്തുകാരനായാണ് രജിനി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അടുത്ത വര്‍ഷം റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് സിനിമ ഒരുക്കുന്നത് എന്നാണ് വിവരം.

കൂലിക്ക് ശേഷം ‘കൈദി’ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ലോകേഷ് ഒരുക്കുക. കാര്‍ത്തി നായകനാക്കി ഒരുക്കിയ ചിത്രമാണ് കൈദി. ഈ ചിത്രത്തോടെയാണ് ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിച്ചത്. കൈദിക്ക് ശേഷം കമല്‍ ഹാസന്‍ ചിത്രം ‘വിക്രം 2’ ആകും ലോകേഷ് ഒരുക്കുക.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ