'ഒരേയൊരു ചന്ദ്ര'; ചരിത്രമെഴുതി ലോക, മലയാളത്തിലെ ആദ്യ 300 കോടി എന്ന നേട്ടം സ്വന്തമാക്കി കല്യാണിയും കൂട്ടരും

മോളിവുഡിന്റെ കളക്ഷൻ റെക്കോർഡുകൾക്ക് ഒരു പുതിയ ചരിത്രം. മോളിവുഡിലെ നിരവധി റെക്കോർഡുകൾ തകർത്ത് മലയാള സിനിമയിൽ ചരിത്രമെഴുതുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്‌ത സൂപ്പർഹീറോ ചിത്രമായ ലോക: ചാപ്റ്റർ 1 – ചന്ദ്ര. മലയാളത്തിലെ ആദ്യ 300 കോടി എന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക്കിന്റെ കണക്കുപ്രകാരം 300 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആ​ഗോള കളക്ഷൻ. ഓണം റിലീസ് ആയി എത്തിയ ചിത്രം 200 കോടി പിന്നിട്ടപ്പോഴും 300 കോടി എന്ന നേട്ടത്തിലേക്ക് എത്താൻ ലോകക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു വെല്ലുവിളി മോഹൻലാൽ നായകനായ ചിത്രം എമ്പുരാനായിരുന്നു. എമ്പുരാനയും കടത്തിവെട്ടി മുന്നേറിയ ലോക ഇപ്പോൾ മലയാള സിനിമയിലെ 300 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടമാണ് സ്വന്തമായിരിക്കുന്നത്.

എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം, കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്നീ നേട്ടങ്ങൾക്ക് പുറമേ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര ചിത്രങ്ങളെ മറികടന്ന് മലയാളത്തിൽ 300 കോടി രൂപ കടക്കുന്ന ആദ്യ ചിത്രമായും ലോക മാറി. ഓണം റിലീസ് ആയി എത്തിയ ചിത്രം ഒടിടി റിലീസെന്ന അഭ്യൂഹങ്ങളെ പിന്തള്ളി നിർമാതാവ് ദുൽഖർ തന്നെയാണ് തിയേറ്റർ റിലീസ് ഉറപ്പിച്ചത്. ആ തീരുമാനം ശരിയായെന്ന് ഉറപ്പിക്കുന്നതായിരുന്നു ലോകയുടെ റോക്കറ്റ് വേഗത്തിലെ കളക്ഷൻ. പ്രദർശനം തുടങ്ങി ഏഴാം ദിവസം തന്നെ നൂറ് കോടി ക്ലബിൽ ഇടം നേടിയ ലോക രണ്ട് ആഴ്‌ച പോലും തികയും മുമ്പാണ് 200 കോടിയിലേക്ക് എത്തിയത്. റിലീസ് ചെയ്‌ത്‌ 24-ാം ദിനമായ ശനിയാഴ്‌ച രാവിലെയോടെയാണ് എമ്പുരാന്റെ റെക്കോർഡ് കളക്ഷൻ ലോക മറികടന്നത്. ഇതോടെ ഓൾ ടൈം ഹൈയെസ്റ്റ് വേൾഡ് വൈഡ് ഗ്രോസറായിക്കൊണ്ട് ലോക ഇൻഡസ്ട്രി ഹിറ്റ് സൃഷ്‌ടിച്ചു. ഇന്ത്യയിൽ ആദ്യമായി ഒരു ഭാഷയിലെ ഇൻഡസ്ട്രി ഹിറ്റ് റെക്കോർഡ് ഇതോടെ ഒരു നായികയുടെ പേരിലായി. മോഹൻലാൽ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളിലൂടെ കൈയടക്കി വച്ച റെക്കോർഡുകളാണ് ‘ലോക: ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശൻ സ്വന്തം പേരിലാക്കി മാറ്റിയിരിക്കുന്നത്.

കല്യാണി പ്രിയദർശൻ ചന്ദ്രയായി നിറഞ്ഞാടിയ ചിത്രം, ആദ്യദിനം മുതൽ മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റ് ലിസ്‌റ്റിൽ ഇടംനേടി. കേരളത്തിനകത്തും പുറത്തുമായി വമ്പൻ വിജയമാണ് ലോക സ്വന്തമാക്കിയത്. തെന്നിന്ത്യയിൽ നിന്നുള്ള, സ്ത്രീകേന്ദ്രീകൃതമായൊരു സിനിമ നേടുന്ന വിജയം എന്ന നിലയിലും ലോകയുടെ നേട്ടം ശ്രദ്ധേയമാണ്. ഹൃദയപൂർവ്വം, ഓടും കുതിര ചാടും കുതിര എന്ന സിനിമകൾക്കൊപ്പമാണ് ഓണത്തിന് ലോക തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ നൂറ് കോടി ക്ലബിൽ ഇടം നേടിയ ലോക രണ്ട് ആഴ്‌ച പോലും തികയും മുമ്പാണ് 200 കോടിയിലേക്ക് എത്തിയത്. മുപ്പത് കോടിയുടെ ബജറ്റിൽ ഒരുക്കിയ സിനിമ ലോക സിനിമാറ്റിക് യൂണിവേഴ്‌സിലെ തന്നെ ആദ്യ സിനിമയാണ്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. റെക്കോർഡുകൾ ഭേദിച്ച ലോകയുടെ അടുത്ത ഭാഗം ഉടനുണ്ടാകും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി