ആ്ന്റണിയുടെ മനംമാറ്റത്തിന് കാരണം കുറുപ്പിന്റെ ബുക്കിംഗ് : ലിബര്‍ട്ടി ബഷീര്‍

‘മരക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറുപ്പിന്റെ ബുക്കിങ് ആണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ഒടിടി പ്ലാറ്റ്ഫോം ഒരിക്കലും ഭീഷണിയല്ലെന്ന തെളിവാണ് കുറുപ്പിന്റെ ബുക്കിങ് എന്നും അദ്ദേഹം വ്യക്തമാക്കി.

ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍;

‘രണ്ട് ദിവസത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറിപ്പിന്റെ ബുക്കിങ് കണ്ടിട്ടാണ്. ബുക്കിങ് കണ്ടപ്പോള്‍ അവര്‍ക്ക് തോന്നി ജനങ്ങല്‍ തീയേറ്ററുകളില്‍ എത്തുമെന്ന്. ഒടിടി പ്ലാറ്റ്ഫോം നമുക്ക് ഒരിക്കലും ഭീഷണിയല്ല എന്നതിന്റെ തെളിവാണ് കുറുപ്പിന്റെ ബുക്കിങ്. തീയേറ്ററില്‍ സിനിമ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ എല്ലാ തീയേറ്ററുകളിലും രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും ഷോയുണ്ട്. എന്റെ അഞ്ച് തീയേറ്ററുകളിലും രാത്രി ഷോ നടത്തുന്നുണ്ട്. ടിക്കറ്റുകളൊക്കെ ഫുള്‍ ആണ്. ഒരു ചരിത്ര സംഭവംകൂടിയാണിത്’.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്.തന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുഗ്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ.

Latest Stories

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം