വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്ലാന്‍ ചെയ്തതാണ്, പക്ഷേ ദിലീപിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ആ സിനിമ ഞങ്ങള്‍ നീട്ടിവെയ്ക്കുകയായിരുന്നു: വെളിപ്പെടുത്തലുമായി ലാല്‍ ജോസ്

ദിലീപ്- ലാല്‍ ജോസ്-ബെന്നി പി നായരമ്പലം കൂട്ടുകെട്ടില്‍ 2005-ല്‍ പുറത്തിറങ്ങിയ, വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ‘ചാന്ത്‌പൊട്ട്’. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു രഹസ്യം വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

‘ചാന്ത്‌പൊട്ട്’ താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്ലാന്‍ ചെയ്തിരുന്നതാണെന്നും എന്നാല്‍ ദിലീപ് സ്റ്റാര്‍ എന്ന നിലയില്‍ വലിയ ഒരു ഇമേജ് സൃഷ്ടിക്കുമ്പോള്‍ അത് ചാന്ത്‌പൊട്ട് എന്ന സിനിമയ്ക്ക് ഗുണകരമാകുമെന്ന് തോന്നിയതിനാലാണ് ദിലീപ് സൂപ്പര്‍ താരമായി കഴിഞ്ഞ ശേഷം ആ സിനിമ ചെയ്തതെന്ന് ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് പറയുന്നു.

‘ചാന്തുപൊട്ട് എന്ന സിനിമ ദിലീപ് എന്ന നടനെ വച്ച് തന്നെ ചെയ്യണമെന്നു എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ദിലീപിനല്ലാതെ മറ്റൊരാള്‍ക്കും ആ റോള്‍ അത്ര സരസമായി അവതരിപ്പിക്കാന്‍ കഴിയില്ല. ദിലീപ് ഒരു ചെറിയ സ്റ്റാര്‍ ആയി തുടങ്ങിയപ്പോള്‍ തന്നെ ആ സിനിമയുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ പിന്നീടത് ദിലീപിന്റെ വലിയൊരു വളര്‍ച്ചയ്ക്ക് വേണ്ടി ആ സിനിമ ഞങ്ങള്‍ നീട്ടിവയ്ക്കുകയായിരുന്നു. കാരണം വലിയ ക്യാന്‍വാസില്‍ പറയേണ്ട ഒരു സിനിമയാണ് ‘ചാന്തുപൊട്ട്’.

അന്ന് തന്നെ അതിനു തയ്യാറെടുത്തിരുന്നെങ്കില്‍ ദിലീപ് ഇപ്പോള്‍ അഭിനയിച്ചിരിക്കുന്ന ഒരു സ്റ്റാര്‍ഡം ഇമേജ് ആ സിനിമയ്ക്ക് ലഭിക്കില്ല. ദിലീപ് ഒരു സൂപ്പര്‍ താരമായിട്ടു ആ സിനിമ എടുക്കുന്നതാണ് അതിന്റെ ബിസിനസിനു നല്ലതെന്ന് മനസിലാക്കിയിട്ടാണ് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ആ സിനിമ ചെയ്തത്’ ലാല്‍ ജോസ് പറയുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി