'എയര്‍ കേരള, നാലു ബൈപാസ് ജംഗ്ഷന്‍, വൈറ്റില, പാലാരിവട്ടം'; ഫ്‌ളൈറ്റ് കണ്ടക്ടര്‍ ആയി മലയാളികളുടെ പ്രിയ താരം, വീഡിയോ

കുഞ്ചാക്കോ ബോബന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍. ഹെലികോപ്റ്ററില്‍ കേറി നിന്ന് ബസ് കണ്ടക്ടര്‍മാരെ പോലെ ”വൈറ്റില വൈറ്റില, പാലാരിവട്ടം” എന്ന് വിളിച്ചു പറയുന്ന കുഞ്ചാക്കോ ബോബനെ വീഡിയോയില്‍ കാണാം. കുടുംബത്തിനൊപ്പം നടത്തിയ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.

‘ബസ്സ് കണ്ടക്റ്ററായിരുന്ന ഇരവി, ഇപ്പോള്‍ ഫ്ളൈറ്റ് കണ്ടക്റ്ററായിരിക്കുന്നു’ എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്കു നല്‍കിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ‘എയര്‍ കേരള, നാലു ബൈപാസ് ജംഗ്ഷന്‍’, ‘ആകാശത്ത് ചുഴുയണ്ട്, ന്നാ താന്‍ പോയി കേസ് കൊട്’ എന്നാണ് ചില കമന്റുകള്‍.

‘ഓര്‍ഡനറി’യുടെ രണ്ടാം ഭാഗത്തിനായുള്ള പുറപ്പാടിലാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഓര്‍ഡിനറി എന്ന ചിത്രത്തില്‍ ബസ് കണ്ടക്ടര്‍ ഇരവി കുട്ടന്‍ പിളള ആയാണ് കുഞ്ചാക്കോ വേഷമിട്ടത്. ഈ കഥാപാത്രത്തിന്റെ പേരിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, അരവിന്ദ് സ്വാമിക്കൊപ്പമുള്ള ‘ഒറ്റ്’ ആണ് കുഞ്ചാക്കോയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സെപ്റ്റംബര്‍ 8ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. താരത്തിന്റെ ന്നാ താന്‍ പോയി കേസ് കോട് എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

Latest Stories

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ

'കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണം, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; വി ശിവൻകുട്ടി

'എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവന, ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്'; വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്