'നായാട്ടി'ലെ മണിയന്‍ പൊലീസ്, ഇത് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരിക്കും; ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

43-ാം ജന്മദിനം ആഘോഷിക്കുന്ന ജോജു ജോര്‍ജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍. ജോജുവും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം നായാട്ടിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരത്തിന്റെ ആശംസ.

“”മലയാള സിനിമാ മേഖലയില്‍ തന്റേതായ മുദ്ര പതിപ്പിച്ച “മാന്‍ വിത്ത എ സ്‌കാര്‍”, ഇപ്പോള്‍ മറ്റ് ഭാഷകളിലും ഇതാവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന വ്യക്തിക്ക് ജന്മദിനാശംസകള്‍. പിന്നെ, നായാട്ടിലെ മണിയന്‍ പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു”” എന്നാണ് കുഞ്ചാക്കോ കുറിച്ചിരിക്കുന്നത്.

ചിത്രത്തില്‍ പൊലീസ് വേഷത്തിലുള്ള ജോജുവിനെയും മകന്‍ ഇസ്ഹാക്കിനെ എടുത്തു നില്‍ക്കുന്ന കുഞ്ചാക്കോ ബോബനെയും കാണാം. അതേസമയം, ജോജുവിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരത്തിന്റെ കുടുംബം.

https://www.facebook.com/KunchackoBoban/posts/1778695538949576

ജോജുവിന്റെ ഹിറ്റ് ചിത്രമായ ജോസഫിലെ ചിത്രം ആലേഖനം ചെയ്ത കേക്കും മക്കള്‍ തയ്യാറാക്കിയ ആശംസാകാര്‍ഡുകളും ഒക്കെയായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ അവര്‍ സൂപ്പര്‍ സ്റ്റാര്‍, ഹാപ്പി ബര്‍ത്ത് ഡേ അപ്പ എന്നിങ്ങനെയുള്ള ആശംസാകാര്‍ഡുകളാണ് മക്കളായ അപ്പു, പാത്തു, പപ്പു എന്നിവരും ഭാര്യ ആബ്ബയും ചേര്‍ന്നും ഒരുക്കിയത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്