ഞങ്ങളുടെ കൊത്ത രാജുവിനെക്കാൾ കലിപ്പോ? ഇവൻ ആരടായെന്ന് സോഷ്യൽ മീഡിയ; അവസാനം ആളെ കണ്ടെത്തി

ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. തിയേറ്ററുകളിൽ സിനിമ സാമ്പത്തികമായി വിജയം കണ്ടില്ലെങ്കിലും ഒ. ടി. ടി റിലീസ് വന്നതോട് കൂടികുറച്ച് മോശം അഭിപ്രായമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് ചിത്രത്തിന്റെ പേരിൽ ഇപ്പോൾ ഇറങ്ങുന്നത്.

അത്തരത്തിൽ ചർച്ചയായ കിംഗ് ഓഫ് കൊത്തയിലെ ഒരു രംഗമായിരുന്നു കൊത്ത രാജുവും കണ്ണൻ ഭായിയും നേർക്കുനേർ വരുന്ന രംഗം. വില്ലന്മാരോട് കൊത്തയിൽ നിന്നും പുറത്തു പോകാൻ പറയുന്ന രംഗത്തിൽ കൊത്ത രാജുവിന് പിറകിലായി നിൽക്കുന്ന ആളെയാണ് സോഷ്യൽ മീഡിയ ഇന്നലെ മുതൽ തേടുന്നത്. കാരണമെന്താണെന്നുവെച്ചാൽ കൊത്ത രാജുവിനെക്കാളും കലിപ്പിലാണ് ഇയാൾ സ്ക്രീനിൽ വരുന്നത്.

ചിത്രത്തിന്റെ ഒ. ടി. ടി റിലീസിന് ശേഷം ഈ രംഗത്തിലെ അഭിനയത്തിന് ഈ നടന് നിരവധി പ്രശംസകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. നായകനേക്കാൾ കലിപ്പിൽ പിറകിൽ നിൽക്കുന്ന ആൾക്കാർ ഇതിന് മുന്നെയും വൈറൽ ആയിട്ടുണ്ട്. കൊത്ത ഇറങ്ങിയതോട് കൂടി ഈ നടൻ ആരാണെന്നാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്.

സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി വർക്ക് ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷെബിനാണ് ആ കലിപ്പൻ. ചിത്രം തിയേറ്ററിൽ നിന്ന് കണ്ടിരുന്നെന്നും ഒ. ടി. ടിയിൽ വന്നപ്പോൾ ചെറിയ രംഗമാണെങ്കിൽ പോലും ശ്രദ്ധിക്കപ്പെട്ടത്തിൽ സന്തോഷമുണ്ടെന്നും ഏഷ്യനെറ്റിനോട് ഷെബിൻ പറഞ്ഞു. ചിത്രത്തിലെ പ്രസ്തുത രംഗവും ഷെബിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുൻപ് കിരീടം സിനിമയിൽ മോഹൻലാലിനെക്കാളും കലിപ്പിൽ കീരിക്കാടൻ ജോസിനെ നോക്കുന്ന ഒരു ആർട്ടിസ്റ്റിനെ സോഷ്യൽ മീഡിയ ഇതേ പോലെ വൈറൽ ആക്കിയിരുന്നു. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തയിലൂടെ ഷെബിനും ചർച്ചയായിരിക്കുകയാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ