തെറ്റിദ്ധരിച്ചിരിക്കുകയാണ്, ആളുകള്‍ ക്രൂരന്‍മാരും അശ്ലീലരും ആയി മാറിയിരിക്കുന്നു..; രവി മോഹന്‍-കെനിഷ ബന്ധത്തെ കുറിച്ച് സുഹൃത്ത്

നടന്‍ രവി മോഹനും കെനിഷ ഫ്രാന്‍സിസും പ്രണയത്തിലാണെന്ന പ്രചാരണങ്ങള്‍ നടക്കുന്നിതിനിടെ കുറിപ്പുമായി ഗായികയുടെ സുഹൃത്ത്. രവി മോഹന്‍ ഭാര്യ ആര്‍തിയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയാണ് കെനിഷയുടെ പേര് നടനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. നിര്‍മ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിന് ഒരേ കളറിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണങ്ങള്‍ക്ക് ശക്തിയേറി.

പിന്നാലെ രവിയുടെ ഭാര്യ ആര്‍തിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും എത്തിയതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. ഇതിനിടെയാണ് രവി മോഹന്റെയും കെനിഷയുടെയും ബന്ധത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് ഗായികയുടെ സുഹൃത്തിന്റെ കുറിപ്പ് എത്തിയിരിക്കുന്നത്. ഈ കുറിപ്പ് കെനിഷ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ നിശബ്ദത പാലിച്ചു കൊണ്ടിരിക്കുകയാണ്, നിന്നോട് പ്രതികരിക്കാതിരിക്കാനും ആവശ്യപ്പെട്ടു, അത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് അറിയാം. എനിക്ക് നിന്നെയും പ്രിയപ്പെട്ട രവി അണ്ണനെയും നന്നായി അറിയാം. എന്നാല്‍ ആളുകള്‍ എത്രത്തോളം തെറ്റിദ്ധരിക്കപ്പെട്ടു, എത്രമാത്രം ക്രൂരരും അശ്ലീലരും ആയി മാറിയിരിക്കുന്നു എന്നത് ഞാന്‍ കണ്ടു.”

”എല്ലാവരും പറയുന്നതു പോലെയുള്ള ആളല്ല നീ എന്ന് ആളുകള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നീ വളരെ ദയയുള്ളവളും, ഊര്‍ജ്ജസ്വലയും, കഴിവുള്ളവളും സത്യവതിയുമാണ്. സത്യം ഒരു ദിവസം പുറത്തുവരുമെന്ന് നമുക്കറിയാം. അതിനാല്‍ തല ഉയര്‍ത്തിപിടിച്ച് ഇതുപോലെ തന്നെ തുടരുക” എന്നാണ് കെനിഷയുടെ സുഹൃത്ത് വിജയന്തി രാജേശ്വറിന്റെ കുറിപ്പ്.

അതേസമയം, രവി മോഹനും ഭാര്യ ആര്‍തിയും വിവാഹമോചിതരാകാന്‍ കാരണം കെനിഷ ആണെന്ന് നേരത്തെ ഗോസിപ്പുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് നടന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ തെറാപ്പിസ്റ്റും അടുത്ത സുഹൃത്തുമാണ് കെനിഷ എന്നായിരുന്നു നടന്‍ പറഞ്ഞത്. നടനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത കെനിഷയും തള്ളിയിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി