ആ രംഗത്തില്‍ എന്താണ് തെറ്റ് ? വിവാദത്തില്‍ പ്രതികരണവുമായി കസബയിലെ നടി

മമ്മൂട്ടി ചിത്രമായ കസബയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി നടി ജ്യോതി. മമ്മൂട്ടിയും താനും അഭിനയിച്ച ആ രംഗത്തില്‍ എന്താണ് കുഴപ്പമെന്ന് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഉത്തരാഖണ്ഡ് നടിയായ ജ്യോതി ചോദിക്കുന്നു. മലയാളം അറിയില്ലെങ്കിലും മലയാള സിനിമ കാണാറില്ലെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും ജ്യോതി പറഞ്ഞു.

ജ്യോതി മനോരമയോട് പറഞ്ഞത് ഇങ്ങനെ

ചിത്രത്തെ സംബന്ധിച്ച് ചില സംഭവവികാസങ്ങളും വിവാദങ്ങളും ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞു. എനിക്ക് മലയാളം അറിയില്ല. മലയാള സിനിമകള്‍ കാണാറുമില്ല. പക്ഷേ മലയാളി സുഹൃത്തുക്കളുണ്ട്. അവരാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്‌നം. ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതാണ്. ഒരു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യേണ്ടേ ? കസബയിലെ ആ രംഗം യഥാര്‍ഥ ജീവിതത്തില്‍ എത്രയോ പേര്‍ അനുഭവിച്ചു കാണും. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയില്‍ കാണിക്കേണ്ടേ ? നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതാണോ സിനിമ ? കസബയിലെ ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളാണ്. എല്ലാ മനുഷ്യര്‍ക്കും ഉള്ളതു പോലെ ഒരുപാട് ദുസ്സ്വഭാവങ്ങള്‍ രാജന്‍ സക്കറിയയ്ക്കുമുണ്ട്. അതു മനസ്സിലാക്കി കണ്ടാല്‍ ആ സിനിമയ്‌ക്കോ രംഗത്തിനോ ഒരു കുഴപ്പവുമുള്ളതായി തോന്നില്ല.

ആ രംഗത്തില്‍ അഭിനയിക്കാന്‍ ഒരു നടി എന്നോ സ്ത്രീ എന്നോ ഉള്ള നിലയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ ഉത്തരം.

ഒരിക്കലുമില്ല. ഇഷ്ടമില്ലെങ്കില്‍ ഞാന്‍ അങ്ങനെയൊരു രംഗത്തില്‍ അഭിനയിക്കില്ല. ആ രംഗത്തില്‍ ഞാനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല. ഞങ്ങള്‍ അഭിനേതാക്കളാണ്. സംവിധായകന്‍ എന്തു പറഞ്ഞു തരുന്നോ അത് അഭിനയിക്കുകയെന്നതാണ് ഞങ്ങളുടെ ചുമതല.

ആ രംഗം ചിത്രീകരിച്ചപ്പോഴുള്ള അനുഭവം അവര്‍ വിവരിച്ചത് ഇങ്ങനെ

ഒരു ദിവസത്തിന്റെ പകുതി മാത്രമെ ഷൂട്ടിങ്ങിനായി ചിലവഴിച്ചുള്ളൂ. ആദ്യം സംവിധായകനായ നിതിന്‍ രഞ്ജി പണിക്കര്‍ മമ്മൂക്കയുടെ കഥാപാത്രമായി എന്നെ അഭിനയിച്ചു കാണിച്ചു തന്നു. എനിക്ക് മലയാളം അറിയില്ല. മമ്മൂട്ടിയും ഇത്ര വലിയ നടനാണ് എന്നൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് മനസ്സിലായത്. ടെന്‍ഷന്‍ ഇല്ലായിരുന്നു. മമ്മൂക്കയും വളരെ സഹകരണത്തോടെയാണ് പെരുമാറിയത്.

വിവാദങ്ങളോടുള്ള മറുപടി എന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ

ഈ സിനിമയില്‍ മാത്രമല്ല ഇങ്ങനെയുള്ള രംഗങ്ങളുള്ളത്. എത്രയോ ബോളിവുഡ് സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ ഇത്തരത്തിലുള്ള എത്ര റോളുകള്‍ ചെയ്തിരിക്കുന്നു. വിവാദമുണ്ടാക്കുന്നവര്‍ അതൊന്നും കാണുന്നില്ലേ ? വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാം. പക്ഷേ എന്തടിസ്ഥാനത്തിലാണ് അവര്‍ വിമര്‍ശനമുന്നയിക്കുന്നത് ? നല്ലതു മാത്രം കാണിക്കുന്നതല്ല സിനിമ. സമൂഹത്തില്‍ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സിനിമയില്‍ വരും. എല്ലാത്തിനെയും സഹിഷ്ണതയോടെ കാണുക. മനസ്സിലാക്കുക.

ചിത്രത്തിനും വാര്‍ത്തയ്ക്കും കടപ്പാട് മനോരമ

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന