ചേട്ടന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി അനിയന്‍ ,കടായ്കുട്ടി സിങ്കം മേയില്‍

വളരെ വ്യത്യസ്തമായ തിരക്കഥകളും റോളുകളും തിരഞ്ഞെടുക്കുന്നതിലൂടെ സിനിമയില്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് കാര്‍ത്തി. അടുത്തകാലത്ത റിലീസ് ചെയ്ത കാഷ്‌മോര, ധീരന്‍ അധികാരം ഒണ്‍ട്രു, കാട്രു വെളിയിതെ എന്നീ ചിത്രങ്ങള്‍ തന്നെ അതിനുദാഹരണമാണ്. ഇപ്പോഴിതാ ഒരു പുതിയ വാര്‍ത്ത. പാണ്ഡിരാജിന്റെ സംവിധാനത്തില്‍ ഒരു കിടിലന്‍ എന്റര്‍ടെയ്ന്‍മെന്‌റ് ചിത്രത്തില്‍ നായകനാവാനൊരുങ്ങുകയാണ് കാര്‍ത്തി.

ചിത്രത്തിന്റെ ഷൂട്ടിങ് ഒരു മാസം മുന്‍പ് തെങ്കാശിയില്‍ ആരംഭിച്ചു. , ചിത്രത്തില്‍ കാര്‍ത്തിയ്ക്കു പുറമേ തമിഴിലെ പ്രശസ്ത താരങ്ങള്‍ അണി നിരക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. പൊങ്കല്‍ ദിനത്തില്‍ കടായ്കുട്ടി സിങ്കം എന്നു പേരിട്ട ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ സൂര്യയാണ് 2ഡി എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഈ വര്‍ഷം മെയില്‍ ഈ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. അതോടൊപ്പം തന്നെ വാനമഗന്‍ ഫെയിം സയേഷ സൈഗാള്‍ കാര്‍ത്തിയുടെ നായികയായെത്തുന്നുവെന്ന സവിശേഷതയുമുണ്ട്. പ്രിയ ഭവാനി ശങ്കര്‍ മറ്റൊരു പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തെലുഗു പതിപ്പിന് ് ചിന്ന ബാബു എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന