രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനില്ല, ദീപിക ചെയ്യുന്നത് എന്താണെന്ന് അവര്‍ക്ക് നന്നായറിയാം; ദീപികയെ 'രാജ്യദ്രോഹി'യാക്കി കങ്കണ

ദീപികയുടെ ജെ.എന്‍.യു സന്ദര്‍ശനം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ ദീപികയെ പരോക്ഷമായി രാജ്യദ്രോഹിയെന്ന് വിളിച്ചിരിക്കുകയാണ് നടി കങ്കണ റണാവത്ത്.. തുക്കടെ തുക്കടെ ഗാങ്ങിനൊപ്പം എന്തൊക്കെ സംഭവിച്ചാലും താന്‍ നില്‍ക്കില്ല എന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കങ്കണ പ്രതികരിച്ചത്.

“ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ല. സ്വന്തം പ്രവൃത്തിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് ദീപിക പദുക്കോണ്‍.മറ്റൊരാളുടെ കാര്യത്തില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ട ആവശ്യമെനിക്കില്ല. “എനിക്ക് തുക്ക്ടെ തുക്ക്ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനും എനിക്ക് താത്പര്യമില്ല. ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകള്‍ക്ക് അധികാരം നല്‍കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല””. കങ്കണ പ്രതികരിച്ചു.

കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദീപികയെ പരോക്ഷമായി നടി രാജ്യദ്രോഹിയാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്