ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത കമല്‍ ചിത്രം; 'നായകന്‍' വീണ്ടും വരാര്‍, റീ റിലീസ് തിയതി പുറത്ത്

38 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍-മണിരത്‌നം ടീമിന്റെ ‘നായകന്‍’ റീ റിലീസ് ചെയ്യുന്നു. കമല്‍ ഹാസന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം നവംബര്‍ 6ന് ആണ് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യുന്നത്. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്ത് മോഹന്‍ ഫിലിംസ് ആണ് നായകന്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ത1987-ല്‍ പുറത്തിറങ്ങിയ നായകന്‍ കമല്‍-മണിരത്‌നം കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത ശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറിയ വേലുനായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ അക്കാലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ കമല്‍ മികച്ച നടനായി. പിസി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. ആര്‍ട്ട് ഡയറക്ഷന് തോട്ട ധരിണിയും ദേശീയ അവാര്‍ഡ് നേടിയതിന് ശേഷം നായകന്‍ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മണിരത്‌നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സാമ്പത്തികമായ വിജയം നേടുക മാത്രമല്ല ചിത്രത്തിന് നീരൂപ പ്രശംസയും ലഭിച്ചു എന്നിടത്താണ് കമല്‍ ഹാസന്റെ നായകന്റെ വിജയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. കമലിന്റെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി വേലുനായ്ക്കര്‍ മാറി. ശരണ്യയും കാര്‍ത്തികയും ഡല്‍ഹി ഗണേശും നാസറും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരുന്നു.

സുജാത ഫിലിംസ്, മുക്ത ഫിലിംസ് എന്നീ ബാനറുകളില്‍ മുക്ത വി രാമസ്വാമി, മുക്ത ശ്രീനിവാസന്‍, ജി. വെങ്കിടേശ്വരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഇളയരാജ ആണ് സംഗീതം. എഡിറ്റര്‍: ബി.ലെനിന്‍, വി.ടി വിജയന്‍, ഡയലോഗ്: ബാലകുമാരന്‍, അര്‍ത്ഥിത്തരണി, സൗണ്ട് മിക്‌സ്: എ. എസ് ലക്ഷ്മി നാരായണ്‍, ത്രില്‍സ്: സൂപ്പര്‍ സുബ്ബരായന്‍, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: സിനാന്‍, വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി