കര്‍ണാടക മാത്രമല്ല, പ്രേക്ഷകരും കൈവിട്ടു! കമലിന്റെ ഈഗോയില്‍ വലിയ നഷ്ടം; കളക്ഷന്‍ 'ഇന്ത്യന്‍ 2'വിന്റെ പകുതി പോലുമില്ല, റിപ്പോര്‍ട്ട് പുറത്ത്

കര്‍ണാടകയും പ്രേക്ഷകരും ഒരുപോലെ കൈവിട്ടതോടെ ഓപ്പണിങ് ദിനത്തില്‍ വലിയ ഉയര്‍ച്ച ഉണ്ടാക്കാനാവാതെ കമല്‍ ഹാസന്‍-മണിരത്‌നം ചിത്രം ‘തഗ് ലൈഫ്’. സാക്‌നിക്.കോമിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 17 കോടി രൂപ മാത്രമാണ് തഗ് ലൈഫിന് ഓപ്പണിങ് ദിനത്തില്‍ തിയേറ്ററുകളില്‍ നിന്നും നേടാനായിട്ടുള്ളു. വന്‍ പരാജയമായി മാറിയ ചിത്രമാണെങ്കിലും കമലിന്റെ ‘ഇന്ത്യന്‍ 2’വിനേക്കാള്‍ ഏറെ പിന്നിലാണ് തഗ് ലൈഫിന്റെ ആദ്യ ദിന കളക്ഷന്‍.

കമല്‍ ഹാസന്‍-ശങ്കര്‍ കോമ്പോയില്‍ എത്തിയ ഇന്ത്യന്‍ 2 ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം 50 കോടി രൂപയാണ് നേടിയത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘വിക്രം’ 66 കോടി രൂപയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഓപ്പണിങ് ദിനത്തില്‍ നേടിയത്. ഈ സിനിമകളുടെ കളക്ഷന്‍ വച്ച് നോക്കുമ്പോള്‍ തഗ് ലൈഫിന് വളരെ കുറവ് കളക്ഷന്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.

കര്‍ണാടകയില്‍ ചിത്രം നിരോധിച്ചതാണ് സിനിമയുടെ കളക്ഷന്‍ കുത്തനെ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന്. സിനിമയുടെ പ്രമോഷനിടെ കന്നഡ ഭാഷ ഉത്ഭവിച്ചത് തമിഴില്‍ നിന്നാണെന്ന കമല്‍ ഹാസന്റെ പരാമര്‍ശം വന്‍ വിവാദമായി മാറിയിരുന്നു. കമല്‍ ഹാസന്‍ മാപ്പ് പറയാതെ ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബറും നിലപാടെടുത്തിരുന്നു.

മാത്രമല്ല സംഭവത്തില്‍ കമല്‍ ഹാസനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതും. എന്നാല്‍ മാപ്പ് പറയാന്‍ കമല്‍ തയാറായില്ല. അതിനാല്‍ തന്നെ കളക്ഷനില്‍ 40 കോടിയോളം രൂപയുടെ നഷ്ടം സിനിമയ്ക്ക് സംഭവിക്കും. കൂടാതെ, ആദ്യ ദിനം തന്നെ സിനിമയ്ക്ക് വിമര്‍ശനങ്ങളും ട്രോളുകളുമാണ് ലഭിച്ചത്. ഏറെ കാത്തിരുന്ന സിനിമ നിരാശയാണ് സമ്മാനിച്ചത് എന്ന അഭിപ്രായങ്ങളാണ് എത്തിയത്.

ചിത്രത്തിന്റെ തിരക്കഥ പോരെന്നും വളരെ മോശമായി എന്നുമാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ബിലോ ആവറേജ് റേറ്റിങ് ആണ് ചിലര്‍ സിനിമയ്ക്ക് നല്‍കിയത്. മണിരത്നത്തിന്റെ ‘ഇന്ത്യന്‍ 2’ എന്ന കമന്റുകളും എത്തിയിരുന്നു. സിനിമയില്‍ സിമ്പുവിന് മുമ്പ് പരിഗണിച്ചിരുന്നത് ദുല്‍ഖര്‍ സല്‍മാനെ ആയിരുന്നു. ദുല്‍ഖര്‍ ഈ ചിത്രത്തില്‍ നിന്നും പിന്മാറിയതിനെ പ്രശംസിച്ചും കമന്റുകള്‍ എത്തിയിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി