ഈ താരങ്ങള്‍ എല്ലാം കൈയൊഴിഞ്ഞു.. ഒരുപാട് തവണ മുടങ്ങി.. വീണ്ടും കൈ പിടിച്ചുയര്‍ത്തി കമല്‍; 'ഇന്ത്യന്‍ 2' ഹിറ്റ് അടിക്കുമോ?

ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ 2വില്‍ കമല്‍ഹാസന്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഒരു വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് കമല്‍ഹാസന്‍ ഇക്കാര്യം പങ്കുവച്ചത്. ഒരുപാട് ഡിലേ ആയി ഒടുവില്‍ വീണ്ടും ആരംഭിക്കാന്‍ പോകുന്ന സിനിമയാണ് ഇന്ത്യന്‍ 2. സിനിമ വൈകാന്‍ ഒരുപാട് കാരണങ്ങളുമുണ്ട്. 2015ല്‍ ആണ് 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമയ്ക്ക് സീക്വല്‍ ഒരുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

എന്നാല്‍ സംവിധായകന്‍ ശങ്കര്‍ എന്തിരന്‍ സിനിമയുടെ സീക്വല്‍ ആയി 2.0 ഒരുക്കുന്നതിനിടെ ഇന്ത്യന്‍ 2 ഡിലേ ആവുകയായിരുന്നു. 2017ല്‍ ആണ് ഇന്ത്യന്‍ 2 ഒരുക്കുന്ന വിവരം പബ്ലിക് ആയി ശങ്കര്‍ അനൗണ്‍സ് ചെയ്തത്. ഇതോടെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം ശങ്കറും കമല്‍ഹാസനും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു. സിനിമ 2018ല്‍ തുടങ്ങാന്‍ ഇരുന്നുവെങ്കിലും വീണ്ടും ഡിലേ ആവുകയായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് താരങ്ങളുടെ പേരിലും കോപ്ലിക്കേഷന്‍സ് വരികയായിരുന്നു.

സിനിമയിലെ നായിക കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത് നയന്‍താരയെ ആയിരുന്നുവെങ്കില്‍ പിന്നീട് കാജല്‍ അഗര്‍വാളിലേക്ക് എത്തുകയായിരുന്നു. മറ്റൊരു കഥാപാത്രത്തിനായി സിമ്പു, ദുല്‍ഖര്‍ സല്‍മാന്‍, ആര്യ എന്നീ താരങ്ങളെ പരിഗണിച്ചെങ്കിലും പിന്നീട് നടന്‍ സിദ്ധാര്‍ത്ഥിലേക്ക് എത്തി. വില്ലന്‍ വേഷത്തിലേക്ക് അജയ് ദേവ്ഗണിനെ ആയിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ സിനിമ ഡിലേ ആയതോടെ താരത്തിന്റെ ഡേറ്റ് ലഭിച്ചില്ല. ഈ വേഷത്തിനായി അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം എന്നിവരെയും പരിഗണിച്ചിരുന്നു.

ഒടുവില്‍ ഫെബ്രുവരി 2020ല്‍ ഇന്ത്യന്‍ 2 ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ മറ്റു പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു.

നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയിന്റ് മൂവിസ് സിനിമയുടെ നിര്‍മാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുക. ഇന്ത്യന്‍ എന്ന ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെ മലയാളി താരം നന്ദു പൊതുവാളാണ് അവതരിപ്പിക്കുക.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച സിനിമയാണ് ഇന്ത്യന്‍. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 200 കോടിയാണ് സിനിമയുടെ ബജറ്റ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക. ഏതായാലും വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഇന്ത്യന്‍ 2വിനായി കാത്തിരിക്കുന്നത്.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്