ദുൽഖർ സൽമാൻ നിർമ്മിക്കുന്ന എറ്റവും പുതിയ ചിത്രം ലോക ചാപ്റ്റർ 1: ചന്ദ്രയുടെ ടീസർ നടന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. സൂപ്പർഹീറോ സിനിമയായി വരുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്ലനുമാണ് പ്രധാന വേഷങ്ങളിൽ. കല്യാണിയുടെ മാസ് ഫൈറ്റും സ്വാഗുമാണ് ടീസറിലെ പ്രധാന ഹൈലൈറ്റ്. മലയാള സിനിമയിൽ ഇതുവരെ കാണാത്തൊരു ചിത്രമാണ് ലോക എന്ന് സൂചിപ്പിക്കുന്നതാണ് ടീസർ. ഫാന്റസിയും ആക്ഷനും ഇമോഷനുമെല്ലാം കുട്ടിച്ചേർത്താണ് അണിയറക്കാർ സിനിമ ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് അരുൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് ലോക ചാപ്റ്റർ 1: ചന്ദ്രയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കല്യാണിയ്ക്കും നസ്ലനും പുറമെ ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ചന്തു സലീം കുമാർ, സാൻഡി മാസ്റ്റർ, വിജയരാഘവൻ, നിഷാന്ത് സാഗർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അതേസമയം ചിത്രത്തിൽ അതിഥി വേഷത്തിൽ ദുൽഖർ സൽമാനും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.