കലാഭവന്‍ ഷാജോണ്‍ വീണ്ടും പൊലീസ് വേഷത്തില്‍: പ്രൈസ് ഓഫ് പോലീസ് ഒരുങ്ങുന്നു

കലാഭവന്‍ ഷാജോണ്‍ ഡി വൈ എസ് പി മാണി ഡേവിസാകുന്ന ‘പ്രൈസ് ഓഫ് പോലീസി ‘ ന്റെ പൂജ കൊച്ചിയില്‍ നടന്നു. അമ്മ സംഘടനയുടെ ആസ്ഥാനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജോഷി ആദ്യതിരിതെളിച്ചു. ഇന്‍വെസ്റ്റിഗേറ്റീവ് ജോണറാണ് ചിത്രം. എ ബി എസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണി മാധവാണ്. രാഹുല്‍ കല്യാണാണ് രചന. കലാഭവന്‍ ഷാജോണിനു പുറമെ മിയ, രാഹുല്‍ മാധവ് , റിയാസ്ഖാന്‍ , തലൈവാസല്‍ വിജയ്, സ്വാസിക, മറീന മൈക്കിള്‍ , വൃദ്ധി വിശാല്‍ , സൂരജ് സണ്‍, ജസീല പര്‍വീണ്‍, വി കെ ബൈജു , കോട്ടയം രമേഷ് , അരിസ്റ്റോ സുരേഷ്, നാസര്‍ ലത്തീഫ്, ഷഫീഖ് റഹ്‌മാന്‍ , ബിജു പപ്പന്‍ , പ്രിയാമേനോന്‍ , സാബു പ്രൗദീന്‍, മുന്‍ഷി മധു , റോജിന്‍ തോമസ് എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം ഷമിര്‍ ജിബ്രാന്‍ , ലൈന്‍ പ്രൊഡ്യൂസര്‍ അരുണ്‍ വിക്രമന്‍ , സംഗീതം, പശ്ചാത്തല സംഗീതം റോണി റാഫേല്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍ , എഡിറ്റിംഗ് അനന്തു എസ് വിജയ്, ഗാനരചന ബി കെ ഹരിനാരായണന്‍ , പ്രെറ്റി റോണി , ആലാപനം കെ എസ് . ഹരിശങ്കര്‍ , നിത്യാ മാമ്മന്‍ , അനാമിക, കൊറിയോഗ്രാഫി കുമാര്‍ശാന്തി മാസ്റ്റര്‍, കല അര്‍ക്കന്‍ എസ് കര്‍മ്മ, ചമയം പ്രദീപ് വിതുര, കോസ്റ്റിയും ഇന്ദ്രന്‍സ് ജയന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജിനി സുധാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് എം സുന്ദരം

അസ്സോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ ഉടുമ്പന്‍ചോല , അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അനീഷ് കെ തങ്കപ്പന്‍ , സുജിത്ത് സുദര്‍ശന്‍ , പ്രൊഡക്ഷന്‍ മാനേജേഴ്‌സ് പ്രസാദ് മുണ്ടേല, ഗോപന്‍ ശാസ്തമംഗലം, ഡിസൈന്‍സ് പ്രമേഷ് പ്രഭാകര്‍ , സ്റ്റില്‍സ് അജി മസ്‌കറ്റ്, പി ആര്‍ ഓ അജയ് തുണ്ടത്തില്‍ . ജൂണ്‍ 29-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍സ് തിരുവനന്തപുരം, ബാംഗ്‌ളൂര്‍, ചെന്നൈ എന്നിവിടങ്ങളാണ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി