'എന്റമ്മോ ഈ ചവിട്ടു നാടകം ഒരു മഹാ സംഭവം തന്നെ'; കലാഭവന്‍ ഷാജോണ്‍

ഓട്ടം സിനിമയ്ക്ക് വേണ്ടി ചവിട്ടുനാടകം പഠിച്ച കലാഭവന്‍ ഷോജോണ്‍ പറയുന്നു ചവിട്ടു നാടകം ഒരു മഹാ സംഭവം തന്നെയെന്ന്. ഗോതുരുത്ത് യുവജന കലാസമിതിയിലെ ചവിട്ടു നാടക പ്രവര്‍ത്തകനായ തമ്പി ആശാനാണ് ഷാജോണിനെ ചവിട്ടു നാടകം പരിശീലിപ്പിച്ചത്.ഓട്ടം സിനിമയില്‍ ചവിട്ടു നാടകത്തിന് പ്രധാന സ്ഥാനമാണുള്ളത്. കലാഭവന്‍ ഷാജോണും, രോഹിണിയും ചവിട്ടു നാടകം പഠിച്ചാണ് ഈ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

ജീവിതത്തിലെ വിജയ പരാജയങ്ങള്‍ക്കിടയിലെ യാഥാര്‍ത്ഥ്യങ്ങള്‍ പ്രമേയമാക്കിയ ഓട്ടം മാര്‍ച്ച് എട്ടിന് തിയേറ്ററുകളില്‍ എത്തുകയാണ്. ലാല്‍ ജോസിന്റെ റിയാലിറ്റി ഷോയായിരുന്ന നായികാ നായകനിലെ നന്ദു ആനന്ദ് റോഷന്‍ ഉല്ലാസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അലന്‍സിയര്‍, മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന, രാജേഷ് ശര്‍മ്മ, അല്‍ത്താഫ്, ചന്ദ്രദാസ്, രോഹിണി, തെസ്‌നിഖാന്‍ രേണു, മാധുരി, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നിറം പിടിപ്പിക്കാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രത്തിന്റെ ഓട്ടത്തിന്റെ സവിശേഷത. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ