വിവാഹാഘോഷങ്ങള്‍ തുടക്കമായി; ബാച്ചിലറേറ്റ് പാര്‍ട്ടി ആഘോഷിച്ച് കാജല്‍ അഗര്‍വാള്‍, ചിത്രങ്ങള്‍ വൈറല്‍

വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നടി കാജല്‍ അഗര്‍വാള്‍. താരത്തിന്റെ ബാച്ചിലറേറ്റ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാജലിന്റെ സഹോദരി നിഷ അഗര്‍വാളും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താന്‍ വിവാഹിതയാകുന്നു എന്ന കാര്യം കാജല്‍ പങ്കുവച്ചത്.

ബിസിനസുകാരനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരന്‍. ഒക്ടോബര്‍ 30-ന് മുംബൈയില്‍ വെച്ചാണ് വിവാഹം. കോവിഡ് കാലമായതിനാല്‍ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാണ് ഉണ്ടാവുക. വിവാഹശേഷവും അഭിനയം തുടരും. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്നും താരം കുറിപ്പില്‍ പങ്കുവച്ചു.

https://www.instagram.com/p/CF_9Ls0s5xt/

വീട്ടുകാര്‍ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം തെന്നിന്ത്യന്‍ രംഗത്ത് സജീവമാകുകയായിരുന്നു. മഗധീര, തുപ്പാക്കി, ജില്ല, മാരി, മാട്രന്‍, മിസ്റ്റര്‍ പെര്‍ഫെക്ട്, യേവദു തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ താരം വേഷമിട്ടു.

https://www.instagram.com/p/CF_9HmKsxTj/

മൊസഗല്ലു, ആചാര്യ, മുംബൈ സാഗ, ഹേയ് സിനാമിക, ഇന്ത്യന്‍ 2 എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. പാരിസ് പാരിസ് ആണ് റിലീസിന് ഒരുങ്ങുന്ന സിനിമ. കങ്കണ റണൗട്ട് ചിത്രം ക്യൂനിന്റെ റീമേക്കായ ഈ ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് റിലീസിനെത്തുന്നത്.

https://www.instagram.com/p/CF_9DxZslSe/

https://www.instagram.com/p/CFtnYL9J8Og/?utm_source=ig_embed

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം