'ഇത് ചീഞ്ഞ മനോരോഗം, അയാളും ഒരു നടനാണ്, അതിലുപരി ഒരു മനുഷ്യനും'; കൈലാഷിന് പിന്തുണയുമായി സിനിമാലോകം

നടന്‍ കൈലാഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണത്തില്‍ നടന് പിന്തുണ അറിയിച്ച് സിനിമാലോകം. സംവിധായകന്‍ അരുണ്‍ ഗോപി, നടന്‍ അപ്പാനി ശരത്ത് തുടങ്ങിയവര്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ കൈലാഷിന് നേരിടുന്ന ആക്രമണത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

“പ്രിയപ്പെട്ട കൈലാഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവെയ്ക്കുന്നു. പലര്‍ക്കും ഇതൊക്കെ നേരമ്പോക്കുകള്‍ ആകും അടച്ചിട്ട മുറിയിലിരുന്നു മറ്റൊരാളെ മുറിപ്പെടുത്താന്‍ പാകത്തില്‍ വാക്കുകള്‍ വെറുതെ സോഷ്യല്‍ മീഡിയയിലെഴുതി വിട്ടാല്‍ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും. അതിനപ്പുറമാണ് സിനിമ എന്നത് പലര്‍ക്കും. മനസ്സിലാക്കേണ്ട, ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം. അപേക്ഷയാണ്”, അരുണ്‍ ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മിഷന്‍ സി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. കൈലാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആയിരുന്നു റിലീസ് ചെയ്തത്. ഇതോടെയായിരുന്നു അദ്ദേഹത്തിന് നേരെ ട്രോള് രൂപേണയുള്ള ആക്രമണം തുടങ്ങിയത്. ഇതിനെതിരെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ രംഗത്തെത്തിയിരുന്നു.

“മിഷന്‍ സി എന്ന സിനിമയുടെ കമന്റുകളില്‍ കുറച്ചു പേരെങ്കിലും വളരെ മോശമായാണ് കമന്റുകള്‍ ഇട്ടിരിക്കുന്നത്. കൈലാഷ് എന്ന നടനെ അദ്ദേഹത്തിന്റെ തുടക്കക്കാലം മുതല്‍ എനിക്കറിയാം.. ഇത്രയധികം കളിയാക്കലുകള്‍ അനുഭവിച്ച ഒരു നടന്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.. പക്ഷെ അയാള്‍ ചെയ്യുന്ന നല്ല ചിത്രങ്ങള്‍ നമ്മള്‍ അംഗീകരിക്കണം. ഇന്നും ഒരുപാട് ചിത്രങ്ങളുടെ ഭാഗമാണ് കൈലാഷ്. സിനിമാക്കകത്തു ഏതൊരാവശ്യം പറഞ്ഞാലും സാമ്പത്തിക ലാഭം പോലും നോക്കാതെ ഏതൊരു പുതിയ സംവിധായകനും നേരിട്ട് സമീപിക്കാവുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് കൈലാഷ്. ദയവു ചെയ്ത് ഒരു സംരഭം, അത് കണ്ടിട്ടെങ്കിലും അഭിപ്രായം പറയാന്‍ ശ്രമിക്കുക”, വിനോദ് ഗുരുവായൂര്‍ പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ