കരുത്തായി സൂര്യ, സമുദ്രക്കനിക്കും ശശികുമാറിനുമൊപ്പം ജ്യോതിക; പുതിയ ചിത്രം ലോഞ്ച് ചെയ്തു

തമിഴകത്ത് വീണ്ടും സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിക. സമുദ്രക്കനി, ശശികുമാര്‍ എന്നിവര്‍ക്കൊപ്പം പുതിയ ചിത്രത്തിനായി കൈകോര്‍ത്തിരിക്കുകയാണ് താരം. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ആര്‍ ശരവണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

സമുദ്രക്കനി, ശശികുമാര്‍ എന്നിവര്‍ക്കൊപ്പം ആദ്യമായാണ് താരം അഭിനയിക്കാനൊരുങ്ങുന്നത്. സൂര്യയും ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഡി ഇമ്മന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പുതുക്കോട്ടൈ, തഞ്ചാവൂര്‍ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

Hindustantimes

“തമ്പി”, “പൊന്‍മകള്‍ വന്താല്‍” എന്നീ ചിത്രങ്ങളാണ് ജ്യോതികയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. ജീത്തു ജോസഫ് ഒരുക്കുന്ന തമ്പിയില്‍ കാര്‍ത്തിയും ജ്യോതികയും സഹോദരങ്ങളായാണ് പ്രത്യക്ഷപ്പെടുക. നവാഗതനായ ജെ.ജെ. ഫെഡറിക് ഒരുക്കുന്ന ചിത്രമാണ് പൊന്‍മകള്‍ വന്താല്‍.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്