'ഡിഎന്‍എ ടെസ്റ്റില്‍ കുട്ടി എന്റേതാണെന്ന് തെളിഞ്ഞാല്‍ പരിപാലിക്കും..' എന്ന് നടന്‍ മദംപട്ടി രംഗരാജ്; സ്വകാര്യ വീഡിയോ പുറത്തുവിട്ട് ജോയ് ക്രിസില്‍ഡ

തമിഴ് നടനും ഷെഫുമായ മദംപട്ടി രംഗരാജ് വഞ്ചിച്ചതായി ആരോപിച്ച് രംഗത്തെത്തി സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ജോയ് ക്രിസില്‍ഡ. ഭാര്യയും രണ്ട് കുട്ടികളുമായിരിക്കെയാണ് ജോയ് ക്രിസില്‍ഡയെ രംഗരാജ് വിവാഹം ചെയ്തത്. താന്‍ ഗര്‍ഭിണിയായിരിക്കെ രംഗരാജ് തന്നെ ഉപേക്ഷിച്ചു പോയി എന്നാണ് ആരോപണം. നിരവധി തവണ തന്നെ കൊണ്ട് അബോര്‍ഷന്‍ ചെയ്യിപ്പിച്ചതായും ജോയ് ക്രിസില്‍ഡ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഗര്‍ഭിണി ആയ ശേഷം ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ഇവരുടെ വിവാഹം.

ജോയ് ക്രിസില്‍ഡയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മദംപട്ടി രംഗരാജ്. ജോയ് ക്രിസില്‍ഡയുമായി നടന്ന വിവാഹം സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും സ്വകാര്യ ചിത്രങ്ങളും വീഡിയോയും കാട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ വിവാഹത്തിന് സമ്മതിച്ചതാണെന്നും രംഗരാജ് വെളിപ്പെടുത്തി. ജോയ് ക്രിസില്‍ഡ ജന്മം നല്‍കിയ കുഞ്ഞ് തന്റേതല്ലെന്നും ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്നും രംഗരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

രംഗരാജിന്റെ പത്രക്കുറിപ്പ് പുറത്തു വന്നതിന് പിന്നാലെ പ്രണയത്തിലായിരുന്നപ്പോള്‍ രംഗരാജ് തനിക്ക് അയച്ച സ്വകാര്യ വീഡിയോ ജോയ് ക്രിസില്‍ഡ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ആളാണോ ഇതുപോലെ സ്‌നേഹം നിറഞ്ഞ വീഡിയോ തനിക്ക് അയച്ചു തരുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് ജോയ് വീഡിയോ പുറത്തുവിട്ടത്.

മദംപട്ടി രംഗരാജ് കുറിപ്പ്:

വനിതാ കമ്മീഷനില്‍ സൂചിപ്പിച്ചിട്ടുള്ളത് പോലെ ഞാന്‍ ഒരു സമ്മതവും നല്‍കിയിട്ടില്ല. ജോയിയെ ഞാന്‍ സ്വമേധയാവിവാഹം കഴിച്ചുവെന്ന് ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ലെന്ന് നിസംശയം പറയുന്നു. ജോയ് എന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട് അപകീര്‍ത്തിപ്പെടുത്തുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയതിനാലാണ് വിവാഹം നടന്നത്. 2025 സെപ്റ്റംബറില്‍, വനിതാ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് മുന്നിലും മദ്രാസ് ഹൈക്കോടതിയിലും ഞാന്‍ വിശദമായ മൊഴികള്‍ നല്‍കിയിട്ടുണ്ട്.

ഈ വിവാഹം ഭീഷണിയെ തുടര്‍ന്ന് നടത്തിയതാണെന്നും എന്നില്‍ നിന്ന് പണം തട്ടുക എന്ന ഏക ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്നും ഞാന്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മീഷന് മുന്നില്‍ നടന്ന തുടര്‍ നടപടികളില്‍, തനിക്ക് പ്രതിമാസം 1,50,000 രൂപ ജീവനാംശമായും ബിഎംഡബ്ല്യൂ കാറിന്റെ പ്രതിമാസ ഇഎംഐ ആയി 1.25 ലക്ഷം രൂപ നല്‍കണമെന്നും ജോയ് ആവശ്യപ്പെട്ടു, ഞാന്‍ ആ ആവശ്യം നിരസിച്ചു. മാത്രമല്ല ഒരു ഘട്ടത്തിലും ഡിഎന്‍എ പരിശോധന നിരസിച്ചിട്ടില്ല.

ആ കുട്ടി എന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍, ആ കുട്ടിയെ ജീവിതകാലം മുഴുവന്‍ പരിപാലിക്കുമെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഈ മൊഴി 2025 സെപ്റ്റംബറില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മീഷന്റെ ശുപാര്‍ശ ഉത്തരവില്‍ പറഞ്ഞിട്ടുള്ളത് പോലെ ഞാന്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. ആ ശുപാര്‍ശ ഉത്തരവിനെതിരെ ഞാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കും. സത്യം തെളിയിക്കുന്നതിനായി എല്ലാ തെളിവുകളും ഹാജരാക്കുകയും ചെയ്യും. കമ്മീഷന് മുന്നില്‍ നടന്ന എല്ലാ കാര്യങ്ങളും നിയമപ്രകാരം കോടതിയില്‍ സമര്‍പ്പിക്കപ്പെടും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക