സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല, ഞാന്‍ എന്തിന് പണം ചെലവാക്കിയെന്ന് ആര്‍തി അസിസ്റ്റന്റുമാരോട് ചോദിക്കും, വലിയ നാണക്കേടായി: ജയം രവി

വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജയം രവിയും ആര്‍തിയും. തന്റെ അറിവോ സമ്മതത്തോടെയോ അല്ല വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന വിശദീകരണവുമായി ആര്‍തി രംഗത്തെത്തിയതോടെ, ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജയം രവിയും എത്തുകയായിരുന്നു.

ആര്‍തിയുടെ അമിത നിയന്ത്രണങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചത് എന്നാണ് ജയം രവി പറയുന്നത്. തനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. ജോയിന്റ് അക്കൗണ്ടില്‍ നിന്നും താന്‍ പണം പിന്‍വലിച്ചാല്‍ ആര്‍തി അതിനെ കുറിച്ച് അന്വേഷിക്കും, അസിസ്റ്റന്റുമാരെ വിളിച്ച് ചോദിക്കും എന്നാണ് ജയം രവി പറയുന്നത്. തനിക്ക് എടിഎം കാര്‍ഡ് തരാതെ ആയി എന്നും നടന്‍ പറയുന്നുണ്ട്.

കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല, ആര്‍തിയുമായുള്ള ജോയിന്റ് അക്കൗണ്ട് ആണുള്ളത്. ഞാന്‍ എവിടെപ്പോയി എന്ത് ചെലവാക്കിയാലും ആ മെസേജ് നേരെ പോകുന്നത് അവരുടെ നമ്പറിലേക്കാണ്. അത് അങ്ങനെ പോകട്ടെന്ന് ഞാന്‍ കരുതി. പക്ഷേ കുറച്ച് കാലത്തിന് ശേഷം കഥ മാറി.

അവര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി ബാഗുകളും ചെരുപ്പുകളും തുടങ്ങി എന്തും വാങ്ങാം. ഞാന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ പെട്ടെന്ന് ഫോണ്‍ വരും. ഞാന്‍ എന്തിന് കാശ് എടുത്തു? എന്ത് കഴിക്കുന്നു? എന്നെല്ലാം ചോദ്യങ്ങള്‍. അത് പക്ഷേ എന്നോട് മാത്രമല്ല. അസിസ്റ്റന്റുമാരോടും ചോദിക്കും. അത് എനിക്ക് നാണക്കേടായി.

ഒരിക്കല്‍ വലിയൊരു സിനിമ വന്നു. അതിന് ഞാന്‍ ട്രീറ്റ് കൊടുക്കണം. ഞാന്‍ കാശും കൊടുത്തു. ഉടനെ ആര്‍തി അസിസ്റ്റന്‍സിനെ വിളിച്ച് എന്തിന് പൈസ എടുത്തു. ആരൊക്കെ ഉണ്ടായി എന്നെല്ലാം ചോദിക്കാന്‍ തുടങ്ങി. അത് എനിക്ക് വലിയ നാണക്കേടായി. ഒടുവില്‍ എടിഎം കാര്‍ഡ് എനിക്ക് തരില്ല എന്നുവരെ എത്തി എന്നാണ് ഒരു യൂട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയം രവി പറഞ്ഞിരിക്കുന്നത്.

Latest Stories

ഒരാഴ്ച നീളുന്ന ചികിത്സ, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്; ഇന്ന് തന്നെ യാത്ര തിരിക്കും

IND vs ENG: 'ടെസ്റ്റ് ക്യാപ്റ്റൻസി മോഹം'; മനസുതുറന്ന് ജഡേജ, മനം നിറഞ്ഞ് ആരാധകർ

'മാ‍‍ർക്സിസ്റ്റ് ഭ്രാന്തൻമാ‍ർക്ക് രാജ്യത്തെ അടിയറവെയ്ക്കരുത്, മംദാനി കടുത്ത കമ്മ്യൂണിസ്റ്റ്'; സൊഹ്‌റാന്‍ മംദാനിക്കെതിരെ വീണ്ടും ട്രംപ്

സച്ചിൻ റെക്കോഡുകൾ തകർക്കുന്നത് ലോകം കണ്ടപ്പോൾ, ഒരു കൊച്ചുകുട്ടി തന്റെ അച്ഛൻ വീടിനടുത്ത് ഒരു ക്രിക്കറ്റ് പിച്ച് നിർമ്മിക്കുന്നത് കണ്ടു...

മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; കലാപത്തിനും അക്രമത്തിനും പ്രേരിപ്പിച്ചു; കെ. അണ്ണാമലൈക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

IND VS ENG: തിരക്കുകൂട്ടുന്ന കാര്യത്തിൽ അവൻ ഷാഹിദ് അഫ്രീദിയെ പോലെ: ഇന്ത്യൻ താരത്തെ പാകിസ്ഥാൻ മുൻ കളിക്കാരനുമായി താരതമ്യം ചെയ്ത് ശ്രീലങ്കൻ ഇതിഹാസം

കൂലിയിൽ രജനിക്ക് എതിരാളി ആമിറോ, ലോകി എന്നടാ പണ്ണ പോറെ, ആവേശം നിറച്ച് എറ്റവും പുതിയ പോസ്റ്റർ, ആരാധകരുടെ പ്രവചനം ഇങ്ങനെ

‘വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി, ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം'; പിന്തുണയുമായി മന്ത്രി ആർ ബിന്ദു

'കണ്ണീരായി ബിന്ദു.... നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിനെ യാത്രയാക്കി നാട്

നിപ, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; പൂനെയില്‍ നിന്നുള്ള സ്ഥിരീകരണത്തിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടി, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി