രാവണപ്രഭുവിലെ നായിക ജാനകി ആയിരുന്നു, മൃഗങ്ങളുടെ കാര്യത്തിലും സെൻസർ ബോർഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത് : തമ്പി ആന്റണി

‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടനും നിർമാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി. ഇന്നാണെങ്കിൽ ജാനകീ ജാനേ’ എന്ന പാട്ടുപോലും നിരോധിക്കേണ്ടിവന്നേനെയെന്നും മൃഗങ്ങളുടെ കാര്യത്തിലും സെൻസർ ബോർഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത്. ഏതു വളർത്തു മൃഗങ്ങളെയും കൊന്നു തിന്നാം, പക്ഷെ സിനിമയിൽ കാണിച്ചാൽ നൂറുകൂട്ടം നൂലാമാലകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തമ്പി ആന്റണിയുടെ കുറിപ്പ്:

സുരേഷ് ഗോപിയുടെ JSK: Janaki vs State of Kerala എന്ന സിനിമയോടനുബന്ധിച്ചുള്ള വിവാദം കണ്ടപ്പോൾ ജനകീ ജാനേ… എന്ന പ്രശസ്തമായ ഒരു പാട്ടാണ് ഓർമ്മ വരുന്നത്. ഇന്നാണെങ്കിൽ ആ പാട്ടുപോലും നിരോധിക്കേണ്ടി വരുമായിരുന്നു എന്നകാര്യത്തിൽ സംശയമില്ല. ജാനകി എന്ന പേരിലുള്ള ഒരു സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്, പ്രകാശ് ബാരെയുംകൂടി നിർമാണപങ്കാളിയായ ഈ സിനിമയുടെ സംവിധായകനും തിരകഥാകൃത്തും എം.ജി. ശശിയായിരുന്നു. ചെറിയകുട്ടിയായ നായിക, ജാനകിയെ ജാനു എന്നുമാത്രമേ ആ സിനിമയിൽ എല്ലാവരും വിളിച്ചിട്ടുള്ളു. അതുകൊണ്ടാണോ സെൻസർ ബോർഡ് വെറുതെ വിട്ടത് എന്നൊരു സംശയം ഇപ്പോൾ തോന്നാൻ കാരണം JSK എന്ന മൂവിയെ ചൊല്ലിയുള്ള വിവാദംതന്നെയാണ്. സുരേഷ് ഗോപിയുടെ JSK യിൽ ജാനകി എന്ന് പതിനാലു പ്രാവശ്യം വിളിക്കുന്നുണ്ടുപോലും.

ആദ്യ സിനിമ മുതൽ ഇങ്ങനെ ദൈവങ്ങളുടെ പേരുകൾ ഉള്ള സിനിമകൾക്കു കയ്യും കണക്കുമില്ല. ജനശ്രദ്ധ പിടിച്ചുപറ്റിയ രാവണപ്രഭുവിലെ നായിക ജാനകി ആയിരുന്നു. എല്ലാവരുടെയും പേരുകൾ ഏതെങ്കിലുമൊക്കെ ദൈവങ്ങളുടേതാണ്, ജാനകി സീതയാണ് അതുപോലേ എല്ലാ ദൈവങ്ങളുടെ പേരുകൾക്കും ഒന്നിലധികം പര്യായങ്ങൾ ഉണ്ട്. അബ്രഹാം എന്നു പേരിട്ടാൽ മൂന്നു മതങ്ങളുമായിട്ടു ബന്ധപ്പെട്ടതാണ്. ഇതിനു മുൻപും പേരുകൾ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരദ്ധ്യാപകൻ പേരെഴുതിയതിന്റെ പരിണതഫലം നമുക്കെല്ലാവർക്കും അറിവുള്ളതാണ്.

മൃഗങ്ങളുടെ കാര്യത്തിലും സെൻസർ ബോർഡ് ചിറ്റമ്മനയമാണ് കാണിക്കുന്നത്. ഏതു വളർത്തു മൃഗങ്ങളെയും കൊന്നു തിന്നാം, പക്ഷെ സിനിമയിൽ കാണിച്ചാൽ നൂറുകൂട്ടം നൂലാമാലകളാണ്. ഇതൊക്കെ ഇന്ത്യയിലെ സിനിമകൾക്കു മാത്രമേയുള്ളു എന്നതാണ് ഏറ്റവും വിചിത്രം. വന്നുവന്നിപ്പോൾ സാക്ഷരകേരളം മതത്തിന്റയും സുംബാ ഡാൻസിന്റെയും പേരിൽ നൂറ്റാണ്ടുകൾ പിറകോട്ടു പോവുകയാണ് എന്നാണിപ്പോൾ തോന്നുന്നത്.

Latest Stories

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന

'അമ്മ' സംഘടനയിൽ പോസിറ്റീവായ മാറ്റം; ഇറങ്ങിപ്പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞ് തിരിച്ചുകൊണ്ടുവരണം': ദീദി ദാമോദരൻ

'മുഹമ്മദ് അലി ജിന്ന, കോൺഗ്രസ്, മൗണ്ട് ബാറ്റൺ'; വിഭജനത്തിൻ്റെ കുറ്റവാളികൾ മൂന്ന് പേരാണെന്ന് കുട്ടികൾക്കായുള്ള എൻസിഇആർടി സ്പെഷ്യൽ മൊഡ്യൂൾ

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

"എല്ലാ ഗ്രൗണ്ടിൽ നിന്നും എനിക്ക് ഒരു കാമുകിയെ കിട്ടുമെന്ന് ധോണി കരുതി"; രസകരമായ സംഭവം വെളിപ്പെടുത്തി ശ്രീശാന്ത്

കൊച്ചിയില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് തുറക്കുന്നു; ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുള്ള തിയതി കുറിക്കപ്പെട്ടു, സൂപ്പർ താരം ടീമിൽ ഇടം നേടാൻ സാധ്യതയില്ല