റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ‘ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’ക്ക് പ്രദര്‍ശനാനുമതി ഇല്ല. മുംബൈയിൽ നടന്ന പ്രിവ്യൂവിന് ശേഷമാണ് സെൻസർ ബോർഡിന്റെ തീരുമാനം. വിവാദത്തെ തുടർന്ന് സിനിമ വീണ്ടും സെൻസർ ബോർഡിന്റെ പ്രിവ്യൂവിന് മുന്നിലെത്തി. ഇതിലും ജാനകി എന്ന പേര് മാറ്റണമെന്നാവർത്തിക്കുകയാണ് സെൻസർ ബോർഡ്.

ഇക്കഴിഞ്ഞ ദിവസമാണ് സിനിമയിലെ കഥാപാത്രമായ ‘ജാനകി’ എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തി സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാൽ ഇന്ന് നടന്ന റിവൈസിങ് കമ്മിറ്റിയിലും വീണ്ടും ജാനകി എന്ന പേര് മാറ്റണമെന്നാവർത്തിക്കുകയാണ് സെൻസർ ബോർഡ്.

ഹൈന്ദവ ദൈവമായ സീതയുടെ പേരനുവദിക്കാൻ കഴിയില്ലെന്നും 96 ഇടങ്ങളിലും കട്ട് വേണമെന്നും സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിച്ചു. അതേസമയം വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പ്രതികരിച്ചു.സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ