ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേട്; പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട് : വിനയൻ

നടൻ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ. പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി പ്രേംകുമാർ ഭരണം നടത്തിയെന്നും വിനയൻ പറഞ്ഞു.

ഒരു വാക്കു പോലും പറയാതെ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കിയത് ശുദ്ധ നെറികേടായിരുന്നുവെന്നും വിനയൻ പറഞ്ഞു. കൂലിപ്പണിക്കരോട് പോലും നാളെ പണിക്ക് വരേണ്ട എന്ന് പറഞ്ഞല്ലേ ഒഴിവാക്കാറുള്ളു, കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവർ അർഹിക്കുന്ന വിലകൊടുക്കണമെന്നും വിനയൻ കൂട്ടിച്ചേർത്തു.

‘നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു’ വിനയൻ പറയുന്നു.

Latest Stories

കേരള കോണ്‍ഗ്രസ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ഇല്ല; ഒരു മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് പദവിയും

ഹോർമുസ് കടന്ന് 20,000 ടൺ എൽപിജി കപ്പൽ ഇന്ത്യയിലെത്തി; 'സിമി' ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ കപ്പൽ

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'62 വയസുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ അനാരോഗ്യമുള്ള പ്രതിപക്ഷ നേതാവ് വരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം, തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ല'; സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ വിമർശനം

ആഗോള അയ്യപ്പ സംഗമം വലിയ അബദ്ധം, ഇടതു സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടി; സിപിഎമ്മിൽ വിമർശനം

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

'നിലപാടുകള്‍ക്ക് ശക്തിയില്ല, പാര്‍ട്ടിയെ പരിഹാസ്യമാക്കി'; ബിനോയ് വിശ്വം പോരാ എന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും നാലാമത് 40,000 രൂപയും; ജനസംഖ്യ വർധനവിന് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു

'മുഖ്യമന്ത്രി ഉപയോഗിക്കുക വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍, യുഡിഎഫ് മന്ത്രിമാര്‍ക്ക് പഴയ കാര്‍'; പുതിയ കാറുകള്‍ വാങ്ങേണ്ടന്ന് തീരുമാനം

ഹോർമുസ് കടക്കാൻ കപ്പലുകൾ പണം കൊടുക്കണം; പുതിയ നീക്കവുമായി ഇറാൻ; ഇറാനെ എതിർത്ത രാജ്യങ്ങൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ല