ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

സ്വന്തമായി വഴി വെട്ടി തെളിച്ച് സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് ഉണ്ണിമുകുന്ദന്‍. സിനിമാ സ്വപ്നം കണ്ട് ഗുജറാത്തില്‍ നിന്നും വണ്ടി കയറി കേരളത്തില്‍ വന്ന് സിനിമാ ഓഡിഷനുകളില്‍ പങ്കെടുത്തിരുന്ന കാലത്തെ കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. യുവാക്കളുടെ ഇടയിലെ മസില്‍ അളിയനായി നിന്ന താരത്തിന്റെ ഒരു കുതിപ്പായിരുന്നു പിന്നീട് നമ്മള്‍ കണ്ടത്.

മൂന്നരക്കോടി മുടക്കി ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും നിര്‍മിച്ച മാളികപ്പുറം എന്ന ചിത്രത്തിന് 100 കോടിയിലധികം തിരികെ നേടിയതിന് പിന്നിലും താരത്തിന്റെ ഫാന്‍ ബേസ് തന്നെയാണെന്ന് പറയാം. സിനിമയിറങ്ങി നാല്പതാം ദിവസമാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉള്‍പ്പെടെ 100 കോടിയിലേക്ക് കുതിച്ചുയര്‍ന്നത്.

ഇപ്പോഴിതാ ഗംഭീര കളക്ഷനും പ്രതികരണങ്ങളും നേടി തിയേറ്ററില്‍ കുതിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’. മോസ്റ്റ് വയലന്റ് പടം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മലയാളം ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായാണ് ചിത്രം എത്തുന്നത്. രണ്ട് ദിവസം കൊണ്ട് മാര്‍ക്കോ 25 കോടിയിലേറെ കളക്ഷന്‍ നേടിക്കഴിഞ്ഞു. ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തിലെ ജഗദീഷിന്റെയും അഭിമന്യുവിന്റെയും പ്രകടനങ്ങളും കയ്യടി നേടുകയാണ്. മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്റ് ഫിലിം’എന്ന ലേബലിനോട് നൂറ്റൊന്ന് ശതമാനം കൂറുപുലര്‍ത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന് ഉറപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ടീസര്‍.

മലയാള സിനിമ മാത്രല്ല, ഇന്ത്യന്‍ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലന്‍സ് രംഗങ്ങളാണ് മാര്‍ക്കോയുടെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മുമാണ് മാര്‍ക്കോയുടെ പ്രധാന ആകര്‍ഷണം. ‘എക്സ്ട്രീം വയലന്‍സ്, എക്സ്ട്രീം ബ്രൂട്ടല്‍, എക്സ്ട്രീം സാറ്റിസ്ഫാക്ഷന്‍’, മോളിവുഡില്‍ ഇതിന് മുമ്പ് ഇതുപോലെ തിയേറ്റര്‍ എക്സ്പീരിയന്‍ തന്നെ പടം ഉണ്ടായിട്ടില്ല. മലയാളത്തില്‍ എടുത്ത ജോണ്‍വിക്ക് സ്റ്റൈല്‍ പടം എന്നൊക്കെയുള്ള അഭിപ്രായങ്ങളാണ് വരുന്നത്.

തിയേറ്ററിലേക്ക് പ്രേക്ഷകര്‍ എത്തുന്നതിന് മുന്‍പ് തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രീ-സെയില്‍സ് നടന്ന അഞ്ചാമത് മലയാള ചിത്രം എന്ന ഖ്യാതിയും മാര്‍ക്കോയ്ക്ക് ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഈ നേട്ടം കയ്യെത്തിപ്പിടിക്കുന്ന രണ്ടാമത് ചിത്രമാണിത്.

അതേസമയം, നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019ല്‍ റിലീസ് ചെയ്ത ചിത്രമാണ് ‘മിഖായേല്‍’. മാര്‍ക്കോ എന്ന വില്ലന്‍ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിലെത്തിയത്. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ക്കോയുമായി എത്തിയത്.

സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെജിഎഫ്, സലാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ആക്ഷന്‍ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്റൂര്‍ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിര്‍വഹിക്കുന്നത്.

മാര്‍ക്കോ 100 കോടി കടക്കുമോ എന്നതിനേക്കാള്‍ 100 കോടിയും കടന്ന് എത്ര കോടി നേടും എന്ന നിലയിലാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങളാണ് 2024 ലെ 100 കോടി കടന്ന മലയാള സിനിമകള്‍. ഈ സിനിമകളെ ഉണ്ണിമുകുന്ദന്‍ ചിത്രം കടത്തി വെട്ടുമോ എന്നത് ഇനി കണ്ടറിയണം…

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി