'പ്രണയത്തിന് കണ്ണും മൂക്കുമില്ല.. ഹാറ്റ്‌സ് ഓഫ് ടു സായ് പല്ലവി'; നടി വിവാഹം ചെയ്തത് ആരെ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യമിതാണ്..

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സായ് പല്ലവി വിവാഹിതയായി എന്ന പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നില്‍ക്കുന്ന സായ്‌യുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പൂമാലയിട്ട് സംവിധായകനൊപ്പമുള്ള സായ്‌യുടെ ചിത്രം പങ്കുവച്ചാണ് പലരും താരം വിവാഹിതയായി എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ”ഒടുവില്‍ അവള്‍ വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്‌നമല്ലെന്ന് അവള്‍ തെളിയിച്ചു, ഹാറ്റ്‌സ് ഓഫ് ടു സായ് പല്ലവി” എന്നാണ് നടിയുടെ ഫാന്‍ പേജില്‍ എത്തിയ ഒരു പോസ്റ്റ്.

No description available.

സായ് പല്ലവിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ എക്‌സിലും എത്തുന്നുണ്ട്. എന്നാല്‍ ഈ വൈറല്‍ ചിത്രം മറ്റൊരു ചിത്രത്തില്‍ നിന്നും കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്. ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ പൂജാ ചടങ്ങിലെ ചിത്രമാണിത്.

No description available.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ശിവകാര്‍ത്തികേയന്റെ 21-ാം ചിത്രത്തിന്റെ ‘എസ്‌കെ21’ എന്ന ബോര്‍ഡും പിടിച്ചാണ് സംവിധായകന്‍ രാജ്കുമാര്‍ നില്‍ക്കുന്നത്. അതേസമയം, കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ് എസ്‌കെ21 നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ കമലും എത്തിയിരുന്നു.

Latest Stories

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”

രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി, ജാമ്യം കര്‍ശന ഉപാധികളോടെ

'നടിയെ ആക്രമിച്ച കേസിൽ അടൂരിന്റെ പ്രതികരണം നിരുത്തരവാദിത്തപരം, എതിരാളികൾക്ക് അടിക്കാൻ ഒരു വടി കൊടുത്തത് പോലെ'; കെ മുരളീധരൻ

സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഗവർണർ; മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയം