ഒടിയന്റെ ഫസ്റ്റ് ലുക്കില്‍ 'പാലുകാച്ചലുമായി' ആരാധകര്‍

ഒടിയന്റെ ഇന്ദ്രജാലങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികളെല്ലാം. പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിക്കൊണ്ട് മോഹന്‍ലാലിന്റെ “ന്യൂ ലുക്കും” പുറത്തുവന്നു. ശരീരഭാരം കുറച്ച് യൗവനയുക്തനായ ലാലിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ട്രോള്‍മഴകള്‍ക്കിടയില്‍ ലാലിനെ പലരോടും ഉപമിക്കപ്പെട്ടെങ്കിലും ഇത്തവണ പഴയൊരു കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ തന്നെയല്ലേ ഇത് എന്ന് ലാലേട്ടന്‍ ആരാധകരും അംഗീകരിക്കുകയാണ്.

1997 ല്‍ വിശ്വസുന്ദരി ഐശ്വര്യ റായിക്കൊപ്പം മോഹന്‍ലാല്‍ അരങ്ങ് വാണ മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന സിനിമയിലെ ചൈതന്യം തുളുമ്പുന്ന മുഖം തന്നെയാണ് ഇതെന്നാണ് ആരാധകപക്ഷം.
ഇരുപത് വര്‍ഷം മുമ്പാണ് ഇരുവര്‍ തിയേറ്ററുകളിലെത്തിയത്. രണ്ട് പതിറ്റാണ്ടിനുമപ്പുറം അതേ തേജസ്സോടെ തന്നെയാണ് തങ്ങളുടെ പ്രിയ നടന്‍ ഇപ്പോഴുമെന്നു അവകാശപ്പെടുന്ന ആരാധകര്‍ സോഷ്യല്‍ മീഡിയകളില്‍ ന്യൂലുക്കും ഓള്‍ഡ് ബട്ട് ഗോള്‍ഡ് ലുക്കും ഒരുമിച്ച് ഷെയര്‍ ചെയ്യുകയാണ്. “”സമര്‍പ്പണമെന്നാല്‍ ഇതാണ് മോനെ ദിനേശാ “” എന്നാണ് ആരാധകരുടെ കമന്റ്.

അന്ന് മോഹന്‍ലാല്‍-മണിരത്‌നം മാജിക് കണ്ടവര്‍ ഇന്ന് മോഹന്‍ലാല്‍- ശ്രീകുമാര്‍ ഇന്ദ്രജാലം കാത്തിരിക്കുകയാണ്. മോഹന്‍ലാലിന്റെ പുതിയ ലുക്ക് ഒടിയന്റെ കാത്തിരിപ്പ് മധുരതരമാക്കുന്നുവെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.

Latest Stories

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം