കലയ്ക്ക് കാത്തിരിക്കാം, ഇപ്പോള്‍ മാതൃരാജ്യത്തോടൊപ്പം..; 'തഗ് ലൈഫ്' ഓഡിയോ ലോഞ്ച്, നിര്‍ണായക തീരുമാനവുമായി കമല്‍ ഹാസന്‍

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥക്കിടയില്‍ മാതൃരാജ്യത്തിനോടൊപ്പമാണെന്ന് പ്രഖ്യാപിച്ച് കമല്‍ ഹാസന്‍. മെയ് 16ന് നടത്താനിരുന്ന പുതിയ ചിത്രം ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ച് മാറ്റി വച്ചതായി കമല്‍ ഹാസന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചെന്നൈയില്‍ നടത്താനിരുന്ന ഓഡിയോ ലോഞ്ച് ആണ് മാറ്റി വച്ചിരിക്കുന്നത്.

”കലയ്ക്ക് കാത്തിരിക്കാം, ഇപ്പോള്‍ മാതൃരാജ്യത്തോടൊപ്പം. നമ്മുടെ രാജ്യാതിര്‍ത്തിയില്‍ നടക്കുന്ന സംഭവങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മെയ് 16ന് നടത്താനിരുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് മാറ്റി വച്ചിരിക്കുകയാണ്. നമ്മുടെ മാതൃരാജ്യത്തിനായി സൈനികര്‍ അചഞ്ചലമായ ധൈര്യത്തോടെ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ നമുക്ക് ആഘോഷിക്കാനുള്ള സമയമല്ല, അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.”

”പുതിയ തീയതി പിന്നീട് കൂടുതല്‍ ഉചിതമായ സമയത്ത് പ്രഖ്യാപിക്കും. ഈ സമയത്ത് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ നിലകൊള്ളുന്ന നമ്മുടെ സായുധസേനയിലെ ധീരരായ പുരുഷന്മാരെയും സ്ത്രീകളെയും കുറിച്ചാണ് ചിന്തകള്‍. പൗരന്മാര്‍ എന്ന നിലയില്‍, സംയമനത്തോടെയും ഐക്യദാര്‍ഢ്യത്തോടെയും പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്” എന്നാണ് കമല്‍ ഹാസന്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നത്.

അതേസമയം, ജൂണ്‍ 5 ആണ് തഗ് ലൈഫിന്റെ റിലീസ് തിയതി. സിമ്പു, തൃഷ, നാസര്‍, ജോജു ജോര്‍ജ്, അലി ഫസല്‍, അശോക് സെല്‍വന്‍, നാസര്‍, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രാഹകന്‍- രവി കെ ചന്ദ്രന്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍.

എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ സംവിധായകരായ അന്‍ബരിവ് എന്നിവര്‍ തഗ് ലൈഫിന്റെ സാങ്കേതിക സംഘത്തിലുണ്ട്. കമല്‍ ഫിലിം ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്‌നം, ആര്‍ മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവരാണ് തഗ് ലൈഫിന്റെ നിര്‍മ്മാതാക്കള്‍. പിആര്‍ഒ- പ്രതീഷ്ശേഖര്.

Latest Stories

ഇടത് തോളിന് താഴെ മൂന്ന് പൊട്ടല്‍; ഷൈന്‍ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ

ചരിത്ര നിമിഷം! ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന വിഴിഞ്ഞത്ത് നങ്കൂരമിട്ടു; സൗത്ത് ഏഷ്യയിൽ ആദ്യം

കേരളം ആരുടെയും പിതൃസ്വത്തല്ല; കിറ്റക്‌സിലേത് രാജീവിന്റെയോ പിണറായിയുടെയോ പണമോ, എല്‍ഡിഎഫിന്റെ ഔദാര്യമോ അല്ല; ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയത്; പൊട്ടിത്തെറിച്ച് സാബു ജേക്കബ്

'വിദ്യാർത്ഥിയുടെ മരണത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു'; മന്ത്രി എ കെ ശശീന്ദ്രൻ

മാമോദീസ ചടങ്ങിനിടെ കൊച്ചിയിൽ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി; തമ്മനം ഫൈസൽ, ഭായി നസീർ എന്നിവരുൾപ്പെടെ പത്തുപേർക്കെതിരെ കേസ്

ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ സംസ്‌കാരം ഇന്ന്

യുബര്‍ അടക്കമുള്ള കമ്പനികളുടെ തൊഴില്‍ ചൂഷണം; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു

ഗര്‍ഭിണി ആയതു മുതല്‍ സ്ഥാപനത്തില്‍ പോകാനായില്ല; ഓഡിറ്റിങ് നടത്താനൊരുങ്ങി പൊലീസ്

കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സർക്കാർ, നഷ്ടപരിഹാരം മാത്രം മതി; കാരണം വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ കുറിപ്പ്

ടെക്കികള്‍ മണ്ടന്മാരാണെന്ന് അറിയാമായിരുന്നു, എന്നാല്‍ ടെഡ് സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനമാണ്..; നെറ്റ്ഫ്‌ളിക്‌സ് സിഇഒയ്ക്കെതിരെ അനുരാഗ് കശ്യപ്