കിരണും ഞാനും ഹാപ്പിയാണെന്ന് എനിക്ക് നടിക്കാൻ കഴിയും, പക്ഷേ ചെയ്തില്ല’; വിവാഹത്തിൽ ഇപ്പോഴും വിശ്വാസമുണ്ട് : ആമിർ ഖാൻ

തന്റെ പുതിയ ചിത്രമായ സീതാരേ സമീൻ പറിന്റെ പ്രമോഷനിലാണ് ആമിർ ഖാൻ ഇപ്പോൾ. എന്നാൽ 59 കാരനായ താരം തന്റെ രണ്ട് വിവാഹമോചനങ്ങളെക്കുറിച്ചും ഗൗരിയുമായുള്ള നിലവിലെ ബന്ധത്തെക്കുറിച്ചും അടുത്തിടെ സൂമിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇന്ത്യയിൽ വിവാഹം വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. നിങ്ങളുടെ ദാമ്പത്യം തകരുമ്പോൾ, നിങ്ങൾ വിവാഹമോചനത്തിലേക്ക് പോകുന്നു. ആളുകൾക്ക് അത് ഇഷ്ടമല്ല. എനിക്കും അത് അറിയാം. വിവാഹം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും അതിനെ നിസ്സാരമായി കാണരുതെന്നും ഞാൻ വിശ്വസിക്കുന്നു. ഞാൻ അതിനോട് പൂർണ്ണമായും യോജിക്കുന്നു. അതുകൊണ്ടാണ് എനിക്ക് ഈ കാര്യം ആളുകളുടെ മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കാൻ കഴിയുന്നത്.

ഞാൻ റീനയെ വിവാഹം കഴിച്ചിരുന്നു എന്ന കാര്യം സത്യമാണ്. പക്ഷേ ഞങ്ങൾക്ക് ഇനി വിവാഹിതരായി തുടരാൻ കഴിയില്ല. ഞാൻ കിരണിനെ വിവാഹം കഴിച്ചിരുന്നു, ഇപ്പോൾ ഞങ്ങൾക്കും ഇനി വിവാഹിതരായി തുടരാൻ കഴിയില്ല. ഇത് നമുക്കെല്ലാവർക്കും ഒരു നഷ്ടമാണ്. ഞങ്ങളുടെ കുടുംബങ്ങൾ ഇതിൽ സന്തുഷ്ടരല്ല എന്ന് മാത്രമല്ല ഞങ്ങൾ അത് സന്തോഷത്തോടെ ചെയ്യുന്നതുമല്ല. സന്തോഷകരമായ ദാമ്പത്യജീവിതത്തിലാണെന്ന് നടിക്കുന്നത് സത്യസന്ധതയില്ലായ്മയാകുമായിരുന്നുവെന്നും ആമിർ കൂട്ടിച്ചേർത്തു.

‘കിരണും ഞാനും ഒരുമിച്ച് സന്തോഷവാന്മാരാണ് എനിക്ക് നടിക്കാൻ കഴിയും. ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഞങ്ങൾക്ക് അങ്ങനെ തന്നെ ജീവിക്കാൻ കഴിയും. വ്യക്തിപരമായി, എനിക്ക് ഇഷ്ടമുള്ളത് എനിക്ക് ചെയ്യാൻ കഴിയും. അവൾക്ക് അവൾ ആഗ്രഹിക്കുന്നത് ചെയ്യാൻ കഴിയും. പക്ഷേ ലോകത്തിന്റെ കണ്ണിൽ ഞങ്ങൾ ഇപ്പോഴും വിവാഹിതരാണ്. പക്ഷേ അത് ഒരു നുണയായിരിക്കും’ എന്നാണ് ആമിർ ഖാൻ പറയുന്നത്.

Latest Stories

വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

'അന്ന് ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ ഞാനും മക്കളും ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല'; സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് എം പി ബഷീര്‍; വി എസില്‍ അഭിരമിച്ചു പോയ സന്ദര്‍ഭങ്ങള്‍

വി എസ് അച്യുതാനന്ദന്റെ വേർപാട്; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ

IND vs ENG: "അവൻ എക്കാലവും ഒരു വിശ്വത ഓൾറൗണ്ടറായിരിക്കും"; കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ യുവതാരത്തെ പിന്തുണച്ച് രവി ശാസ്ത്രി

‘ആരോഗ്യവാനായി ഇരിക്കട്ടെ’; രാജിവെച്ച ജഗദീപ് ധൻകറിന് ആശംസ നേർന്ന് പ്രധാനമന്ത്രി

ഏഷ്യാ കപ്പ് റദ്ദാക്കിയാൽ പാകിസ്ഥാൻ കുഴപ്പത്തിലാകും, കാത്തിരിക്കുന്നത് മുട്ടൻ പണി

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ യുവാവ് കൊല്ലപ്പെട്ടു

മുന്നോട്ട് തന്നെ; സ്വർണവിലയിൽ വർദ്ധനവ്, പവന് 840 രൂപ കൂടി

'ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ്, എന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചുവെച്ചതാണ്'; സൂര്യനെല്ലി പെണ്‍കുട്ടിയെ നേരിട്ടെത്തി കണ്ട വിഎസ്; സുജ സൂസന്‍ ജോര്‍ജ് ഓര്‍ക്കുന്നു