'ഹൃദയം തകർന്നുപോയി, എല്ലാത്തിലും നർമം കണ്ടെത്താനുള്ള അപൂർവ്വമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു'; ഷാഫിയുടെ വിയോഗത്തിൽ മംമ്‌ത മോഹൻദാസ്

അന്തരിച്ച സംവിധായകൻ ഷാഫിയെ അനുസ്‌മരിച്ച് നടി മംമ്ത മോഹൻദാസ്. ഷാഫിക്കയുടെ വിയോഗമറിഞ്ഞപ്പോൾ ഹൃദയം തകർന്നുപോയെന്ന് മംമ്ത കുറിച്ചു. അദ്ദേഹത്തിനൊപ്പം ഒരുപാട് ഓർമകളുണ്ടെന്നും കുറിപ്പിൽ മംമ്ത പങ്കുവച്ചു. എല്ലാത്തിലും നർമം കണ്ടെത്താനുള്ള അതുല്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോൾ എന്റെ ഹൃദയം അദ്ദേഹത്തിൻ്റെ കുടുംബത്തിനൊപ്പമാണ്. ഈ നഷ്‌ടത്തിന്റെ വേദന പങ്കുവെയ്ക്കാൻ എനിക്ക് വാക്കുകളില്ലെന്നും മംമ്ത കുറിച്ചു.

ഷാഫി സംവിധാനംചെയ്‌ത ‘ടു കൺട്രീസി’ൽ മംമ്‌തയായിരുന്നു നായിക. 95 ദിവസം നീണ്ട അന്നത്തെ ഷൂട്ടിങ്ങും മണിക്കൂറുകൾനീണ്ട സംഭാഷണങ്ങളുമെല്ലാം ഇൻസ്റ്റഗ്രാം പോസ്റ്റിൽ നടി ഓർമിച്ചു.’ടു കൺട്രീസി’ന് ശേഷം ആരാധകർ ‘3 കൺട്രീസ്’ എപ്പോഴാണെന്ന് ചോദിക്കുന്നതായി അദ്ദേഹത്തോട് പറഞ്ഞിരുന്നു. താൻ അതിനുവേണ്ടി പ്രവർത്തിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി എന്നും മംമ്‌ത പറയുന്നു.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു സംവിധായകൻ ഷാഫിയുടെ അന്ത്യം. കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിലെ ഷാഫിയുടെ പൊതു ദർശനത്തിന് ശേഷം സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു.

തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ഷാഫി. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2022-ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. റഷീദ് എം.എച്ച് എന്നാണ് യഥാർത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി