'കപ്പയും ചോറും മാത്രം ശീലിച്ചവര്‍ ഇഡലിയും സാമ്പാറും മോശമാണെന്ന് പറയുന്നത് ഭക്ഷണത്തിന്റെ പ്രശ്‌നമല്ല'; വിജയ് പരാമര്‍ശത്തില്‍ സിദ്ധിഖിനു മറുപടിയുമായി ഹരീഷ് പേരടി

വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും നല്ല നടനല്ല എന്നു പറഞ്ഞ സിദ്ധിഖിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. കപ്പയും ചോറും മാത്രം ശീലിച്ചവര്‍ ഇഡലിയും സാമ്പാറും മോശമാണെന്ന് പറയുന്നത് ഭക്ഷണത്തിന്റെ പ്രശ്‌നമല്ലെന്നും വിജയ് സൂപ്പര്‍ നടനും നല്ല മനുഷ്യനുമാണെന്നും ഹരീഷ് പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് സിദ്ധിഖിന്റെ പരാമര്‍ശത്തോടുള്ള തന്റെ വിയോജിപ്പ് അറിയിച്ചത്.

“ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവര്‍ക്ക് ഇഡലിയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പര്‍ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശ്നമല്ല. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. സ്വന്തം അനുഭവത്തില്‍ പറയട്ടെ, ഈ മനുഷ്യന്‍ സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ്.” ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പറഞ്ഞു.

അടുത്തിടെ ഒരു അഭിമുഖത്തിലാണ് വിജയ് നല്ല നടനല്ലെന്ന് സിദ്ധിഖ് പറഞ്ഞത്. “സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നത്. “മധുരരാജ” എന്ന സിനിമ ഉണ്ടാകണമെങ്കില്‍ മമ്മൂക്കയും “ലൂസിഫര്‍” എന്ന സിനിമ വരണമെങ്കില്‍ മോഹന്‍ലാലും വേണം. ഈ സൂപ്പര്‍താരങ്ങളെ ആശ്രയിച്ചാണ് ഇന്‍ഡസ്ട്രി നില്‍ക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെ പോലുള്ള നടീനടന്മാര്‍ നിലനില്‍ക്കുന്നത്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍നടനാണെന്ന് പറയാന്‍കഴിയില്ല. എന്നാല്‍, കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണ്.” എന്നുമാണ് സിദ്ധിഖ് അഭിമുഖത്തില്‍ പറഞ്ഞത്.

https://www.facebook.com/photo.php?fbid=480628979144123&set=a.121303461743345&type=3&theater

Latest Stories

'സിസ്റ്റം നിസ്സംഗത പാലിക്കുന്നു'; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്