'അനുജ' നേടുമോ ഓസ്‌കര്‍? പ്രതീക്ഷ കൈവിടാതെ ഇന്ത്യ; ഗുനീത് മോങ്ക ചിത്രം ചുരുക്കപ്പട്ടികയില്‍

ഓസ്‌കര്‍ 2025 ചുരുക്കപട്ടികയില്‍ നിന്നും ഔദ്യോഗിക എന്‍ട്രിയായ ‘ലാപത ലേഡീസ്’ പുറത്തായെങ്കിലും പ്രതീക്ഷ നഷ്ടപ്പെടാതെ ഇന്ത്യ. ‘അനുജ’ എന്ന ചിത്രത്തിലാണ് ഇനി ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷയും. ഗുനീത് മോങ്ക നിര്‍മ്മിച്ച അനുജ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിലാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയെ കുറിച്ച് പറയുന്ന അനൂജ ഇതുവരെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഒമ്പത് വയസ്സുകാരി അനുജ, 17 വയസ്സുകാരി പലക് എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.

ഒരിക്കല്‍ ഫാക്ടറി സന്ദര്‍ശിച്ച ഒരു സാമൂഹിക പ്രവര്‍ത്തക അനുജയെയും സഹോദരിയെയും ഫാക്ടറിയില്‍ കാണുകയും ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. പ്രശസ്തമായ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനുള്ള പരീക്ഷ എഴുതാന്‍ അവസരമൊരുക്കുന്നതും ഇതിനായി സഹോദരികള്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രം.

ഗുനീത് മോങ്കയുടെ നിര്‍മ്മാണത്തില്‍ ഇത് ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമാണിത്. ദ എലിഫന്റ് വിസ്പറേര്‍സ്, പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്നിവയായിരുന്നു നേരത്തെ ഓസ്‌കര്‍ പുരസ്‌കാരം നേടിയത്. സന്ധ്യ സൂരി സംവിധാനം ചെയ്ത ‘സന്തോഷ്’ എന്ന ഹിന്ദി ചിത്രം യുകെയുടെ ഔദ്യോഗിക എന്‍ട്രിയായി മത്സരത്തിനുണ്ട്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ